എന്‍ഐഎ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

Update: 2018-04-14 14:43 GMT
Editor : admin
എന്‍ഐഎ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

എന്‍ഐഎ ഡെപ്യൂട്ടി എസ്‍പി മുഹമ്മദ് തന്‍സീം ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്

എന്‍ഐഎ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. എന്‍ഐഎ ഡെപ്യൂട്ടി എസ്‍പി മുഹമ്മദ് തന്‍സീം ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ സഹാസ്പൂരില്‍ വച്ചായിരുന്നു സംഭവം.

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ഭാര്യക്കൊപ്പം മടങ്ങവെ ഇരുവര്‍ക്കും വെടിയേല്‍ക്കുകയായിരുന്നു. തന്‍സീം സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഭാര്യയെ നോയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം നടന്നതിന് പിന്നാലെ തന്‍സീം പത്താന്‍കോട്ട് അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥനാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇക്കാര്യം എന്‍ഐഎ ഐജി നിഷേധിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News