നിലവിലെ സാഹചര്യത്തില്‍ ലോക്പാല്‍ നിയമനം അസാധ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2018-04-15 01:36 GMT
Editor : admin
നിലവിലെ സാഹചര്യത്തില്‍ ലോക്പാല്‍ നിയമനം അസാധ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ലോക്പാല്‍ നിര്‍ണ്ണയ സമിതി രൂപീകരിക്കുന്നതിന് നിയമത്തില്‍ ഭേദഗതി ആവശ്യമാണെന്നും, പാര്‍ലമെന്‍റിന്‍റെ നടപ്പ് സമ്മേളനത്തില്‍ ഭേദഗതി പാസ്സാക്കാന്‍ സാധിക്കില്ലെന്നും എജി മുകുള്‍ റോഹത്തകി അറിയിച്ചു....

നിലവിലെ സാഹചര്യത്തില്‍ ലോക്പാല്‍ നിയമനം അസാധ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ലോക്പാല്‍ നിര്‍ണ്ണയ സമിതി രൂപീകരിക്കുന്നതിന് നിയമത്തില്‍ ഭേദഗതി ആവശ്യമാണെന്നും, പാര്‍ലമെന്‍റിന്‍റെ നടപ്പ് സമ്മേളനത്തില്‍ ഭേദഗതി പാസ്സാക്കാന്‍ സാധിക്കില്ലെന്നും എജി മുകുള്‍ റോഹത്തകി അറിയിച്ചു. തുടര്‍ന്ന് ഹരജി വിധി പറയുന്നതിനായി മാറ്റി.

Advertising
Advertising

2013ലാണ് ലോക്പാല്‍ ബില്‍ പാര്‍ലമെന്‍റ് പാസ്സാക്കിയത്. പക്ഷെ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ലോക്പാല്‍ നിയമനം നടത്താനായിട്ടില്ല. നിയമനത്തിനുള്ള തെരഞ്ഞെടുപ്പ് സമിതിയില്‍ ലോക്സഭ പ്രതിപക്ഷ നേതാവും അംഗമാണ്. നിലവില്‍ ലോക്സഭയില്‍ ഔദ്യോഗിക പ്രതിപക്ഷ നേതാവില്ല. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ അംഗമാക്കണമെന്ന നിയമത്തിലെ വ്യവസ്ഥ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവെന്നാക്കി മാറ്റണം. ഈ ഭേദഗതി കൊണ്ട് വരുന്നതില്‍ കേന്ദ്രം താല്‍പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് ഇടപെടല്‍ ആവശ്യപ്പെട്ട് കോമണ്‍ കോസ് സുപ്രിം കോടതിയെ സമീപിച്ചത്.

നിയമത്തിലെ ഭേദഗതി ബില്‍ ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കൊണ്ട് വരാന്‍ സാധിക്കില്ലെന്നും, അതിനാല്‍ ലോക്പാലിനെ നിയമിക്കുക നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി ഇന്ന് കോടതിയെ അറയിച്ചു. അടുത്ത സമ്മേളനത്തില്‍ ഭേദഗതി പാസ്സാക്കാന്‍ ശ്രമിക്കാമെന്നും എജി പറഞ്ഞു. അതേസമയം, ഭേദഗതി പാസ്സാക്കുന്നത് കേന്ദ്രം ബോധപൂര്‍വ്വം വൈകിക്കുകയാണെന്ന് കോമണ്‍ കോസിന്‍റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് അന്തിമ വിധി പുറപ്പെടുവിക്കുന്നതിനായി ഹരജി സുപ്രിം കോടതി മാറ്റി. ഭേഗദതി പാര്‍ലമെന്‍റില്‍ കൊണ്ട് പാസ്സാക്കുന്നില്ലെങ്കില്‍.നിയമം വ്യാഖ്യാനിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രിം കോടതി നേരത്തെ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News