കോണ്‍ഗ്രസ് സഹകരണത്തില്‍ പ്രതിഷേധം: സിപിഎം കേന്ദ്രകമ്മറ്റിയില്‍ രാജി

Update: 2018-04-17 10:28 GMT
Editor : admin
കോണ്‍ഗ്രസ് സഹകരണത്തില്‍ പ്രതിഷേധം: സിപിഎം കേന്ദ്രകമ്മറ്റിയില്‍ രാജി

മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജഗ്മതി സാംഗ്‍വാനാണ് രാജിവെച്ചത്. കേന്ദ്രകമ്മറ്റിയില്‍ രാജി പ്രഖ്യാപിച്ച് ജഗ്മതി സാംഗ്‍വാന്‍

ബംഗാളിലെ കോണ്‍ഗ്രസ് സഹകരണത്തില്‍ പ്രതിഷേധിച്ച് സിപിഎം കേന്ദ്രകമ്മറ്റിയില്‍ രാജി. മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജഗ്മതി സാംഗ്‍വാനാണ് രാജിവെച്ചത്. കേന്ദ്രകമ്മറ്റിയില്‍ രാജി പ്രഖ്യാപിച്ച് ജഗ്മതി സാംഗ്‍വാന്‍ ഇറങ്ങിപ്പോയി. ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമാണെന്ന് ജഗ്മതി പറഞ്ഞു.പാര്‍ട്ടി അംഗത്വം രാജിവയ്ക്കുന്നതായും അവര്‍ വ്യക്തമാക്കി. ബംഗാളിലെ നടപടി സിപിഎം നയത്തിന് വിരുദ്ധമാണെന്ന് രേഖപ്പെടുത്താന്‍ പോളിറ്റ് ബ്യൂറോ തയ്യാറായില്ലെന്ന് ആരോപിച്ചാണ് ജഗ്മതിയുടെ രാതി. ജഗ്മതിയെ അനുനയിപ്പിക്കാന്‍ ബൃന്ദ കാരാട്ട് ശ്രമിച്ചെങ്കിലും പാര്‍ട്ടിയിലേക്ക് ഇനി തിരിച്ചില്ലെന്ന് അവര്‍ ബൃന്ദ കാരാട്ടിനെ അറിയിച്ചു. ജഗ്മതിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം പിന്നീട് ഒരു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Advertising
Advertising

കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎം കേന്ദ്രക്കമ്മറ്റിയില്‍ നേരത്തെ ശക്തമായ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പേരില്‍ പശ്ചിമ ബംഗാള്‍ ഘടകത്തിനെതിരെ നടപടി വേണ്ടെന്നും സഖ്യം പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്ന രേഖപ്പെടുത്തല്‍ വേണ്ടെന്നും കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായതായാണ് സൂചന. ഇന്നു രാവിലെ നടന്ന പിബി യോഗത്തിലും ഇക്കാര്യത്തില്‍ ഒരു ധാരണ ഉള്‍തിരിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനുള്ള സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ തുടരുകയാണ്.

കോണ്‍ഗ്രസുമായി കൂട്ടുകൂടാനുള്ള നീക്കം സിപിഎമ്മിന് ഗുണം ചെയ്യില്ലെന്ന് പാര്‍ട്ടി വിട്ട ജഗ്മതി സാംഗ്‍വാന്‍ പറഞ്ഞു. തീരുമാനം തെറ്റാണെന്ന് ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടിട്ടും തെറ്റാണെന്ന് പറയാന്‍ പാര്‍ട്ടി തയ്യാറായില്ല. ഇനി സിപിഎമ്മിലേക്കില്ലെന്നും ജഗ്മതി മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News