അസമും പശ്ചിമ ബംഗാളും തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്

Update: 2018-04-21 22:25 GMT
Editor : admin
അസമും പശ്ചിമ ബംഗാളും തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്

പരസ്യപ്രചരണം ഇന്ന് അവസാനിക്കും

അസമും പശ്ചിമ ബംഗാളും തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്. ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. അസമില്‍ 65 മണ്ഡലത്തിലും ബംഗാളില്‍ 18 മണ്ഡലത്തിലുമാണ് ആദ്യഘട്ട വേട്ടെടുപ്പ് നടക്കുന്നത്.

അസമിലും പശ്ചിമ ബംഗാളിലും രണ്ട് ദിവസമായിട്ടാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. അസമില്‍ ആകെയുളള 126 ൽ, 65 മണ്ഡലങ്ങളില്‍ തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കും. 15 വര്‍ഷമായി തുടരുന്ന ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അസം ഗണപരിഷത്ത്, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നവരെ ചേര്‍ത്ത് മുന്നണിയുണ്ടാക്കിയ ബിജെപി ഇത്തവണ അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി തരുണ്‍ഗൊഗോയിയെ നേരിടാന്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ് സോനോവാളിന്റെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെ‌ടുപ്പിനെ നേരിടുന്നത്. ബംഗ്ലാദേശ് കുടിയേറ്റമാണ് ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം.

Advertising
Advertising

ഇതുവഴി ഭൂരിപക്ഷ വോട്ടുകള്‍ സമാഹരിക്കാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ 18 സീറ്റ് നേടിയ ബദ്റുദ്ദീന്‍ അജ്മലിന്റെ എ.ഐ യുഡിഎഫ് മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെല്ലാം സജീവമായി രംഗത്തുണ്ട്‍. അവശേശിക്കുന്ന 61 മണ്ഡലങ്ങളില്‍ പതിനൊന്നാം തിയതിയാണ് വോട്ടെടുപ്പ്. പശ്‌ചിമ ബംഗാളില്‍ തിങ്കളാഴ്ച പതിനെട്ടു മണ്ഡലങ്ങളും പതിനൊന്നിന്‌ 31 മണ്ഡലങ്ങളും ബൂത്തിലെത്തും. ആദ്യഘട്ടത്തില്‍ 269 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുക. തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ സീറ്റ് ധാരണയിലെത്തിയെന്നതാണ് പശ്ചിമബംഗാളിലെ ഇത്തവണത്തെ പ്രത്യേകത.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News