ഗ്രാമീണര്‍ ഒന്നിച്ച് എന്നും ദേശീയഗാനം ആലപിക്കണം: ലക്ഷങ്ങള്‍ ചെലവാക്കി ലൌഡ് സ്പീക്കര്‍, നിരീക്ഷിക്കാന്‍ സിസിടിവി

Update: 2018-04-21 13:09 GMT
Editor : Sithara
ഗ്രാമീണര്‍ ഒന്നിച്ച് എന്നും ദേശീയഗാനം ആലപിക്കണം: ലക്ഷങ്ങള്‍ ചെലവാക്കി ലൌഡ് സ്പീക്കര്‍, നിരീക്ഷിക്കാന്‍ സിസിടിവി

ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ എല്ലാ ദിവസവും രാവിലെ എട്ട് മണിക്ക് ഗ്രാമീണരെ കൊണ്ട് ദേശീയഗാനം ചൊല്ലിക്കാന്‍ ബിജെപി ലക്ഷങ്ങള്‍ ചെലവാക്കി ലൌഡ്സ്പീക്കറുകള്‍ സ്ഥാപിച്ചു

ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ എല്ലാ ദിവസവും രാവിലെ എട്ട് മണിക്ക് ഗ്രാമീണരെ കൊണ്ട് ദേശീയഗാനം ചൊല്ലിക്കാന്‍ ബിജെപി ലക്ഷങ്ങള്‍ ചെലവാക്കി ലൌഡ്സ്പീക്കറുകള്‍ സ്ഥാപിച്ചു. മൂന്ന് ലക്ഷത്തോളം രൂപ ചെലവാക്കി 20 ലൌഡ് സ്പീക്കറുകളാണ് ഹരിയാനയില്‍ ബിജെപി ഭരിക്കുന്ന ഭനക്പൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സച്ചിന്‍ മഡോദിയ ആണ് എല്ലാ ദിവസവും ദേശീയഗാനാലാപനം എന്ന ആശയം മുന്നോട്ടുവെച്ചത്. ബിഎസ്പി എംഎല്‍എ തേക് ചന്ദ് ശര്‍മ, ഫരീദാബാദ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രതാപ് സിങ്, ആര്‍എസ്എസ് ഹരിയാന കോ കണ്‍വീനര്‍ ഗംഗ ശങ്കര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Advertising
Advertising

ദേശീയഗാനം എല്ലാ ദിവസവും നിര്‍ബന്ധമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെയും ഹരിയാനയിലെ ആദ്യത്തെയും ഗ്രാമപഞ്ചായത്താണ് ഭനക്പൂര്‍. തെലങ്കാനയിലെ ജമ്മികുന്തയില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതാണ് തനിക്ക് പ്രചോദനമായതെന്ന് സച്ചിന്‍ മഡോദിയ പറഞ്ഞു. ലൗഡ് സ്പീക്കര്‍ കണ്‍ട്രോള്‍ റൂം തന്റെ വസതിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം രണ്ട് തവണയെങ്കിലും ദേശീയഗാനം ചൊല്ലണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് ഒരു തവണ നിര്‍ബന്ധമാക്കിയത്. ഗ്രാമീണര്‍ ദേശീയഗാനം ചൊല്ലുന്നത് നിരീക്ഷിക്കാന്‍ 22 സിസിടിവി ക്യാമറകളും ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News