മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദമുന്നയിക്കും

Update: 2018-05-02 21:38 GMT
Editor : Sithara
മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദമുന്നയിക്കും

മണിപ്പൂരില്‍ 31 പേരുടെ പിന്തുണ സ്വന്തമാക്കാന്‍ കഴിഞ്ഞതായാണ് ബിജെപിയുടെ അവകാശവാദം

മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ബിജെപി നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും. മണിപ്പൂരില്‍ 31 പേരുടെ പിന്തുണ സ്വന്തമാക്കാന്‍ കഴിഞ്ഞതായാണ് ബിജെപിയുടെ അവകാശവാദം.

സംസ്ഥാനത്ത് 21 സീറ്റുകള്‍ സ്വന്തമായുള്ള ബിജെപിക്ക് 4 സീറ്റുകള്‍ വീതം വിജയിച്ച നാഗാ പീപ്പിള്‍സ് പാര്‍ട്ടിയുടെയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും ഒരു സീറ്റുള്ള ലോക്ജന്‍ശക്തി പാര്‍ട്ടിയുടെയും പിന്തുണയോടെ 30 പേരെ നേരത്തെ തന്നെ ഒപ്പം നിര്‍ത്താനായിരുന്നു. ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ഒരു എംഎല്‍എയുടെ കൂടി പിന്തുണ ആവശ്യമായിരുന്ന ബിജെപിക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയാണോ തൃണമൂല്‍ കോണ്‍ഗ്രസാണോ പിന്തുണ പ്രഖ്യാപിച്ചതെന്ന കാര്യം ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. ജിരിബാം നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി അസ്ഹാബുദ്ദീന്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് സൂചന.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News