റൂഹാനി - മോദി കൂടിക്കാഴ്ച ആരംഭിച്ചു

Update: 2018-05-03 13:06 GMT
Editor : Muhsina
റൂഹാനി - മോദി കൂടിക്കാഴ്ച ആരംഭിച്ചു
Advertising

ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം

ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്യും. നിരവധി കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. നിരവധി കരാറുകളിലും ഇരുനേതാക്കളും ഒപ്പുവെക്കും. ഛബാര്‍ തുറമുഖ വികസനം, പ്രകൃതിവാതക പദ്ധതികള്‍, മേഖലയിലെ സുരക്ഷാപ്രശ്നങ്ങള്‍ തുടങ്ങിയവ കൂടിക്കാഴ്ച്ചയിലെ മുഖ്യചര്‍ച്ചാവിഷയമാകും.രാവിലെ രാഷ്ട്രപതി ഭവനില്‍ റൂഹാനിക്ക് ഔദ്യോഗിക സ്വീകരണം നല്‍കിയിരുന്നു. രാഷ്ട്രപതി ഭവനിലെ ഗാര്‍ഡ് ഓഫ് ഓണറിനുശേഷം രാജ്ഘട്ടിലും റൂഹാനി സന്ദര്‍ശിച്ചു . ഉച്ചകഴിഞ്ഞ് രണ്ട്സ്വകാര്യപരിപാടികളില്‍ കൂടി പങ്കെടുത്തശേഷം ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തി രാത്രിയോടെ റൂഹാനി ഇറാനിലേക്ക് മടങ്ങും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News