കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാത്തയുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും

Update: 2018-05-03 20:10 GMT
കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാത്തയുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും

ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കെനിയയിലെത്തി

ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കെനിയയിലെത്തി. നെയ്‌റോബിയിലെ 20000ത്തോളം വരുന്ന ഇന്ത്യന്‍ വംശജരുമായി അദ്ദേഹം ആശയവിനിമയം നടത്തി. കെനിയയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് പരിപാടിക്കിടെ അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലെ അവസാനത്തെ രാജ്യമാണ് കെനിയ. കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാത്തയുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. നേരത്തെ താന്‍സാനിയയുമായി 5 കരാറുകളിലൊപ്പിട്ട മോദി 9.2 കോടി ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News