ഗുജറാത്തില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങും: യോഗേന്ദ്രയാദവ്

Update: 2018-05-04 05:07 GMT
Editor : Sithara
ഗുജറാത്തില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങും: യോഗേന്ദ്രയാദവ്

ഇതുവരെ നടന്ന സര്‍വ്വെകളുടെ അടിസ്ഥാനത്തിലാണ് രാഷ്​ട്രീയ നിരീക്ഷകനായ യോഗേന്ദ്ര യാദവിന്‍റെ വിലയിരുത്തല്‍.

ഗുജറാത്തിൽ ബിജെപിക്ക് അടിതെറ്റുമെന്ന് രാഷ്​ട്രീയ നിരീക്ഷകനും ആം ആദ്​മി പാർട്ടി മുൻ നേതാവുമായ യോഗേന്ദ്ര യാദവ്. ഇതുവരെ നടന്ന സര്‍വ്വെകളുടെ അടിസ്ഥാനത്തിലാണ് യോഗേന്ദ്ര യാദവിന്‍റെ വിലയിരുത്തല്‍.

ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിപി ന്യൂസ് ഇതുവരെ നടത്തിയ സര്‍വ്വെകള്‍ പരിഗണിച്ചാണ് യോഗേന്ദ്ര യാദവിന്‍റെ പ്രവചനം. ജനവികാരം ബിജെപിക്ക് അനുകൂലമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ആഗസ്തില്‍ നടത്തിയ സര്‍വ്വെ പ്രകാരം ബിജെപി 30 ശതമാനം ലീഡ് നേടേണ്ടതാണ്. എന്നാല്‍ ഒക്ടോബറില്‍ ലീഡ് ആറ് ശതമാനമായി കുറഞ്ഞു. നവംബറില്‍ പൂജ്യം ശതമാനമായെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നു.

ബിജെപിക്ക് എതിരായാണ് കാറ്റ് വീശുന്നത്. ബിജെപി ഗുജറാത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങും. അതൊരു രാഷ്ട്രീയ ഭൂകമ്പമായിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News