എടിഎമ്മില്‍ 20, 50 രൂപ നോട്ടുകള്‍ എത്തിക്കാന്‍ എസ്ബിഐ

Update: 2018-05-09 00:40 GMT
എടിഎമ്മില്‍ 20, 50 രൂപ നോട്ടുകള്‍ എത്തിക്കാന്‍ എസ്ബിഐ
Advertising

നോട്ട് പിന്‍വലിക്കല്‍ ഒരാഴ്ചയാകുമ്പോള്‍ പണത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ഓട്ടം തുടരുകയാണ്. പണം കിട്ടാത്തതിന്റെയും ലഭിച്ച 2000 രൂപക്ക് ചില്ലറ ലഭിക്കാത്തതിന്റെയും പരാതിയാണ് എവിടെയും.

Full View

നോട്ട് പിന്‍വലിക്കല്‍ ഒരാഴ്ചയാകുമ്പോള്‍ പണത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ഓട്ടം തുടരുകയാണ്. പണം കിട്ടാത്തതിന്റെയും ലഭിച്ച 2000 രൂപക്ക് ചില്ലറ ലഭിക്കാത്തതിന്റെയും പരാതിയാണ് എവിടെയും. എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുക പരിധി ഉയര്‍ത്തിയത് പൂര്‍ണമായി പ്രാവര്‍ത്തികമായില്ല. അതിനിടെ 20 രൂപ നോട്ടുകള്‍ കൂടി എടിഎമ്മുകളില്‍ ലഭ്യമാക്കുമെന്ന് എസ്ബിഐ അറിയിച്ചു.

ബാങ്കുകളിലും എടിഎമ്മുകള്‍ക്കും മുന്നിലെ ക്യൂ ഈ ഏഴാം ദിവസവും തുടരുകയാണ്. നഗരങ്ങളിലെ എടിഎമ്മുകളില്‍ പണം ലഭിച്ചെങ്കിലും ഗ്രാമപ്രദേശങ്ങളിലെ എടിഎമ്മുകളും ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപമുള്ള എടിഎമ്മുകള്‍ രാവിലെ പ്രവര്‍ത്തിച്ചില്ല. സ്വകാര്യ ബാങ്കുകളുടെ എടിഎം ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. അക്കൌണ്ടിലുണ്ടായിട്ടും ആവശ്യത്തിന് പണം എടുക്കാന്‍ കഴിയാതെ സാധാരണ ജനങ്ങള്‍ വലയുന്ന കാഴ്ചയാണ് എവിടെയും. ബാങ്കില്‍ നിന്ന് ലഭിച്ച രണ്ടായിരം രൂപ മാറികിട്ടാനില്ലെന്ന പരാതിയും ഇപ്പോഴും ഉയരുന്നുണ്ട്. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനുള്ള തുക പരിധി 2500 ആക്കി ഉയര്‍ത്തിയെങ്കിലും എല്ലാ എടിഎമ്മുകളിലും ഇത് പ്രാവര്‍ത്തികമായിട്ടില്ല. 50, 20 രൂപ നോട്ടുകള്‍ കൂടി എടിഎമ്മുകളില്‍ ലഭ്യമാക്കുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News