സുധീര്‍ ചൗധരിയുടെ കമ്പനിയില്‍ വിദേശ ആയുധ കമ്പനികള്‍ കോടികള്‍ നിക്ഷേപിച്ചു

Update: 2018-05-11 10:25 GMT
Editor : Alwyn K Jose
സുധീര്‍ ചൗധരിയുടെ കമ്പനിയില്‍ വിദേശ ആയുധ കമ്പനികള്‍ കോടികള്‍ നിക്ഷേപിച്ചു

റഷ്യന്‍ ആയുധ കമ്പനികള്‍ 800 കോടിയോളം രൂപയും ബ്രിട്ടീഷ് കമ്പനി റോള്‍സ് റോയ്സ് 80 കോടിയോളം രൂപയും നിക്ഷേപിച്ചതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

ഇന്ത്യന്‍ വിവാദ ആയുധ ഇടപാടുകാരന്‍ സുധീര്‍ ചൗധരിയുടെ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് വിദേശ ആയുധ കമ്പനികള്‍ കോടികള്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ ആയുധ കമ്പനികള്‍ 800 കോടിയോളം രൂപയും ബ്രിട്ടീഷ് കമ്പനി റോള്‍സ് റോയ്സ് 80 കോടിയോളം രൂപയും നിക്ഷേപിച്ചതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2007-08 കാലയളവിലാണ് പണം കൈമാറിയത്. നിരവധി ആയുധ കോഴക്കേസുകളിലും കള്ളപ്പണക്കേസുകളിലും സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തിരയുന്ന പ്രതിയാണ് സുധീര്‍.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News