സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടി വിദ്യാര്‍ഥികള്‍ തള്ളി; കേന്ദ്രമന്ത്രിമാരുടെ രാജി ആവശ്യം ശക്തം

Update: 2018-05-11 13:10 GMT
Editor : admin
സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടി വിദ്യാര്‍ഥികള്‍ തള്ളി; കേന്ദ്രമന്ത്രിമാരുടെ രാജി ആവശ്യം ശക്തം
Advertising

വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുന്നു. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നു.

വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുന്നു. പുറത്താക്കിയ നാല് ദലിത് വിദ്യാര്‍ഥികളെ തിരിച്ചെടുക്കാനുള്ള എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗത്തിന്റെ ഉത്തരവ് കത്തിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നു.

സര്‍വ്വകലാശാലയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. സസ്പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പിട്ടത് വിസി ആണങ്കിലും പിന്‍വലിക്കല്‍ ഉത്തരവിലെ ഒപ്പ് സ്റ്റുഡന്‍സ് വെല്‍ഫെയര്‍ ഡീനിന്റേതാണ്. ഇത് രണ്ടും സമരക്കാര്‍ അംഗീകരിക്കുന്നില്ല. പ്രത്യേക സാഹചര്യമല്ല, സസ്പെന്‍ഷന് കാരണമായി പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിച്ചാണ് വിദ്യാര്‍ഥികളെ തിരിച്ചെടുക്കേണ്ടത് എന്നാണ്
സമരക്കാരുടെ വാദം. മാത്രമല്ല നിരവധി ഉപാധികള്‍ വച്ചുളള പിന്‍വിക്കല്‍ ഉത്തരവ് അംഗീകരിക്കാനുമാകില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

വിദ്യാര്‍ഥികളെ തിരിച്ചെടുക്കുക എന്നത് സമരത്തിന്റെ അവസാനത്തെ ആവശ്യം മാത്രമാണെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. കേന്ദ്രമാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി, കേന്ദ്രസഹമന്ത്രി ബന്ദാരു ദത്തത്രെയ, വൈസ് ചാന്‍സിലര്‍ പി അപ്പറാവു എന്നിവര്‍ രാജിവെക്കുക, അവരെ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരിക, രോഹിത്തിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായം നല്‍കുക, വിദ്യാര്‍ഥികളുടെ പേരിലുള്ള വ്യാജപരാതി പിന്‍വലിക്കുക തുടങ്ങിവയാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം.

ദലിത് വിരുദ്ധമായ ഒരു സംവിധാനത്തിന് കീഴില്‍ ദലിതരെ പ്രതിനിധീകരിച്ചിരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചാണ് 10 എസ്എസി എസ്ടി അധ്യാപകര്‍ സര്‍വ്വകലാശാലയിലെ ഭരണപരമായ പദവികള്‍ ഒഴിഞ്ഞത്. സ്മൃതി ഇറാനിയുടെ പത്രസമ്മേളനം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് സര്‍വ്വകലാശാലയിലെ എസ്എസി, എസ്ടി ടീച്ചര്‍മാരുടെയും ഓഫീസര്‍മാരുടെയും സംഘടന രംഗത്തെത്തി. എക്സിക്യൂ‌ട്ടീവ് കൌണ്‍സില്‍ തലവന്‍ പോയിട്ട് സബ് കമ്മിറ്റി തലവന്‍മാരില്‍ പോലും ദലിതരില്ലെന്നും ദലിതനായ ചീഫ് വാര്‍ഡന്‍ രോഹിത്തിനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടില്ലെന്നും സംഘടന അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News