തമിഴ്‌നാട്ടില്‍ ശരീഅത്ത് കോടതികള്‍ നിരോധിച്ചു

Update: 2018-05-12 14:58 GMT
Editor : Ubaid
തമിഴ്‌നാട്ടില്‍ ശരീഅത്ത് കോടതികള്‍ നിരോധിച്ചു

ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി

തമിഴ്‌നാട്ടിലെ ശരീഅത്ത് കോടതികളെ നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി വിധി. ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ എന്ന ആള്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജ്ജിയിലാണ് കോടതി വിധി. ചെന്നൈ അണ്ണാശാലയിലെ മക്കാ മസ്ജിദ് എന്ന പള്ളിയിലെ ശരിഅത്ത് കോടതിയുടെ പ്രവര്‍ത്തനത്തിന് എതിരായാണ് പൊതുതാല്‍പര്യ ഹര്‍ജ്ജി സമര്‍പ്പിച്ചിരുന്നത്. പൊതു കോടതികള്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് ഇത്തരം കോടതികള്‍ ഇനിമേല്‍ പ്രവര്‍ത്തിക്കരുതെന്ന് വിധിച്ചത്. ഇക്കാര്യത്തില്‍ ഒരു സ്ഥിതിവിവര റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News