പറ്റ്ന ബോട്ട് ദുരന്തം; മരണം 24 ആയി

Update: 2018-05-12 04:38 GMT
പറ്റ്ന ബോട്ട് ദുരന്തം; മരണം 24 ആയി

40 പേരാണ് ബോട്ടിലുണ്ടായിരുന്നത്.. 10 പേര്‍ നീന്തി രക്ഷപ്പെട്ടു. ഇവരെ പട്ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബീഹാറിലെ പറ്റ്നയില്‍ ഗംഗാനദിയില്‍ യാത്രാബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 24 ആയി. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്.. 10 പേര്‍ നീന്തി രക്ഷപ്പെട്ടു. ഇവരെ പട്ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബോട്ടില്‍ അനുവദനീയതമായതിലധികം ആളുകളുണ്ടായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടു.

Tags:    

Similar News