ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികള്‍

Update: 2018-05-13 01:56 GMT
Editor : admin
ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികള്‍
Advertising

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിവരുന്ന നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി.

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു.വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിന്റ് കനയ്യകുമാര്‍, ഉമര്‍ഖാലിദ്,അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവരടക്കമുള്ളവര്‍ക്കെതിരായ നടപടിയാണ് സ്റ്റേ ചെയ്തത്.നിരാഹാര സമരം അവസാനിപ്പിക്കുന്ന പക്ഷം കേസ് പരിഗണിക്കാമെന്ന കോടതി അറിയിപ്പിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഇന്ന് നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു.

ജെഎന്‍യുവില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ രാജ്യദ്രോഹമുദ്രാവാക്യം മുഴക്കി എന്ന് ആരോപിച്ചായിരുന്നു കനയ്യ കുമാര്‍ ഉള്‍പ്പെടെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല അച്ചടക്ക നടപടി സ്വീകരിച്ചത്.കനയ്യക്ക് 10,000 രൂപയും ഉമര്‍ഖാലിദിന് 20,000 രൂപയും ഒരു സെമസ്റ്ററില്‍നിന്നും സസ്പെന്‍ഷനുമായിരുന്നു ശിക്ഷ. അനിര്‍ഭാന്‍ ഭട്ടാചാര്യ, ഗട്ടു എന്നിവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇതേ തുടര്‍ന്നാണ് ഏപ്രില്‍ 28ന് വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം ആരംഭിച്ചത്.സമരം തുടരവേ ഇന്ന് കാലത്ത് നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.നിരാഹാര സമരം അവസാനിപ്പിക്കുന്ന പക്ഷം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജി പിഗണിക്കാന്‍ തയ്യാറാണെന്ന് കോടതി അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം അവസാനിപ്പിക്കുകയും പരാതി നല്‍കുകയും ചെയ്തു. ഈ പരാതി പരിഗണിക്കവെയാണ് കോടതി അച്ചടക്ക നടപടി സ്റ്റേ ചെയ്തത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News