ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് കനത്ത സുരക്ഷ

Update: 2018-05-16 08:26 GMT
ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് കനത്ത സുരക്ഷ

ആശുപത്രി പരിസരം മുഴുവന്‍ ഏറ്റെടുത്ത പൊലീസ് രോഗികളെയും ഒപ്പം വരുന്നവരെയും മാത്രമല്ല, ആശുപത്രി ജീവനക്കാരെയും കര്‍ശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്.

Full View

കനത്ത സുരക്ഷയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന അപ്പോളോ ആശുപത്രി പരിസരത്ത് സജ്ജമാക്കിയിട്ടുള്ളത്. ആശുപത്രി പരിസരം മുഴുവന്‍ ഏറ്റെടുത്ത പൊലീസ് രോഗികളെയും ഒപ്പം വരുന്നവരെയും മാത്രമല്ല, ആശുപത്രി ജീവനക്കാരെയും കര്‍ശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്.

ചെന്നൈയുടെ ഹൃദയഭാഗത്തുള്ള ഗ്രീംസ് റോഡിലാണ് മുഖ്യമന്ത്രി ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന അപ്പോളോ ആശുപത്രി. പ്രധാന റോഡില്‍ നിന്ന് ആശുപത്രി സ്ഥിതിചെയ്യുന്ന ഭാഗത്തേക്കുള്ള റോഡില്‍ ആശുപത്രി വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും മാത്രമാണ് പ്രവേശനം. നടക്കാന്‍ പ്രയാസമുള്ളവര്‍ക്കായി ബാറ്ററി കാര്‍ ഷട്ടില്‍ സര്‍വ്വീസ് നടത്തുന്നു. ഈ വഴിയിലുള്ള ഒരു ചെറിയ ഹോട്ടലുടമകളോട് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.

Advertising
Advertising

ആശുപത്രി ഗേറ്റില്‍ നിന്ന് ജയലളിത കിടക്കുന്ന മെയിന്‍ബ്ലോക്കിലേക്ക് നടക്കാനാകാത്ത രോഗികളുമായി വരുന്ന വാഹനങ്ങളും ആംബുലന്‍സും മാത്രം കടത്തിവിടും. നേതാക്കള്‍ പോലും ഗേറ്റിനു പുറത്ത് വണ്ടി നിര്‍ത്തി ഉള്ളിലേക്ക് നടന്നുപോകണം. മെയിന്‍ബ്ലോക്കിനോട് ചേര്‍ന്നുകിടക്കുന്ന സിന്ദൂരി ബ്ലോക്കിലുള്ള ജീവനക്കാര്‍ക്ക് പ്രത്യേക പാസ് നല്‍കിയിരിക്കുകയാണ്.

ആശുപത്രിക്ക് മുന്നില്‍ തമ്പടിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകരെയും എഐഡിഎംകെ അണികളെയും പ്രത്യേക ബാരിക്കേഡുകള്‍ക്കുള്ളിലാക്കിയാണ് പൊലീസ് നിയന്ത്രിക്കുന്നത്. അഞ്ഞൂറിലധികം പൊലീസുകാര്‍ ആശുപത്രി പരിസരത്ത് മാത്രം വിന്യസിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നു വരെ ഇവിടെ ചികിത്സക്കെത്തുന്ന രോഗികള്‍ ഈ അതിജാഗ്രതയുടെ കാരണമറിയാതെ അന്തം വിടുന്നു.

Tags:    

Similar News