സുപ്രിംകോടതിയിലെ പൊട്ടിത്തെറി; പ്രധാനമന്ത്രി ഇടപെടുന്നു

Update: 2018-05-16 14:36 GMT
Editor : Sithara
സുപ്രിംകോടതിയിലെ പൊട്ടിത്തെറി; പ്രധാനമന്ത്രി ഇടപെടുന്നു

സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ സഹ ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് പ്രതിഷേധം രേഖപ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു.


സുപ്രീംകോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മിലുളള തര്‍ക്കത്തില്‍ മൌനംദീക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ജഡ്ജിമാരുടെ ആരോപണത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും പ്രതികരിച്ചിട്ടില്ല

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ സഹജഡ്ജിമാരുടെ ആരോപണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രനിയമമമന്ത്രി രവിശങ്കര്‍ പ്രസാദുമായി ആശയവിനിമയം നടത്തി. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട പ്രശ്നമായതിനാല്‍ തര്‍ക്കം അവര്‍ തന്നെ പരിഹരിക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്രം. ആരോപണത്തില്‍ ദീപക് മിശ്രയുടെ മറുപടിയോ പ്രതികരണമോ വന്ന ശേഷമാകും കേന്ദ്രം ഔദ്യോഗിക നിലപാട് സ്വീകരിക്കുക. ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ ദീപക് മിശ്ര അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തി. ആരോപണം പ്രത്യേക കേസായി കോടതി പരിഗണിക്കുമെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നെങ്കിലും അതുണ്ടായില്ല. അറ്റോര്‍ണി ജനറലിനൊപ്പം ചീഫ് ജസ്റ്റിസ് മാധ്യമങ്ങളെക്കാണുമെന്നും സൂചനകളുണ്ടായിരുന്നു.

വിഷയത്തില്‍ ദീപക് മിശ്രയുടെ പ്രതികരണവും കേന്ദ്രത്തിന്റെ നിലപാടും നിര്‍ണായകമാകും. അതിനിടെ, ചീഫ്ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരുമായി സുപ്രീംകോടതിയിലെ മറ്റുരണ്ടു ജഡ്ജിമാര്‍ കൂടിക്കാഴ്ച നടത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News