എട്ട് ദിവസമായിട്ടും സുപ്രിം കോടതി പ്രതിസന്ധിക്ക് പരിഹാരമായില്ല

Update: 2018-05-18 13:11 GMT
Editor : Jaisy
എട്ട് ദിവസമായിട്ടും സുപ്രിം കോടതി പ്രതിസന്ധിക്ക് പരിഹാരമായില്ല

ചീഫ് ജസ്റ്റിസും പ്രതിഷേധിച്ച ജഡ്ജിമാരും തമ്മിലുള്ള ചര്‍ച്ച കളില്‍ പുരോഗതി ഉണ്ടെങ്കിലും അന്തിമ പരിഹാരമായിട്ടില്ല.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും നാല് മുതിര്‍ന്ന ജ‍ഡ്ജിമാരും തമ്മിലെ അഭിപ്രായ ഭിന്നത 8 ദിവസമായിട്ടും പരിഹരിക്കപ്പെട്ടില്ല. ചീഫ് ജസ്റ്റിസും പ്രതിഷേധിച്ച ജഡ്ജിമാരും തമ്മിലുള്ള ചര്‍ച്ച കളില്‍ പുരോഗതി ഉണ്ടെങ്കിലും അന്തിമ പരിഹാരമായിട്ടില്ല. വിവിധ ബഞ്ചുകളിലേക്ക് കേസുകള്‍ നല്‍കുന്നത് സംബന്ധിച്ച് ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ കരട് പദ്ധതി തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.

സുപ്രീം കോടതി പ്രതിസന്ധിയില്‍ തുടക്കത്തില്‍ വിട്ട് വീഴ്ചയില്ലാത്ത നിലപാട് കൈക്കൊണ്ട് ചീഫ് ജസ്റ്റിസ് ഇപ്പോള്‍ അല്‍പം അയഞ്ഞിട്ടുണ്ട്. ചീഫ് ജസ്റ്റിസും പ്രതിഷേധിച്ച 4 ജഡ്ജിമാരു തമ്മില്‍ ചൊവ്വാഴ്ച ആരംഭിച്ച കൂടിക്കാഴ്ച ഇന്നലെയും തുടര്‍ന്നിരുന്നു. വിവിധ ബഞ്ചുകളിലേക്ക് കേസുകള്‍ നല്‍കുന്നത് സംബന്ധിച്ച് ഇന്നലത്തെ ചര്‍ച്ചയില്‍ കരട് പദ്ധതി തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. കേസ് നിശ്ചയിക്കുന്നതില്‍ സുതാര്യവും വ്യക്തവുമായ സംവിധാനം കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് കൂടിക്കാഴ്ചകള്‍ തുടരാന്‍ സാധ്യതയില്ല. എന്നാല്‍ കരട് പദ്ധതി പ്രാവര്‍ത്തികമായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാരും ഇടപെടുന്നുണ്ട്. ജസ്റ്റിസുമാരായ എ.കെ സിക്രി, എസ്.എ ബോബ്ദേ, ഡിവൈ ചന്ദ്രചൂഢ്, യു യു ലളിത് എന്നിവരാണ് മധ്യസ്ഥ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News