ബലാത്സംഗങ്ങള്‍ തടയാന്‍ ശരീഅ മാതൃകയിലുള്ള നിയമം നടപ്പാക്കണമെന്ന് രാജ് താക്കറെ

Update: 2018-05-19 16:59 GMT
Editor : Alwyn K Jose
ബലാത്സംഗങ്ങള്‍ തടയാന്‍ ശരീഅ മാതൃകയിലുള്ള നിയമം നടപ്പാക്കണമെന്ന് രാജ് താക്കറെ
Advertising

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ബലാത്സംഗം പോലുള്ള ഹീനകരമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ശരീഅ മാതൃകയിലുള്ള നിയമം ഇന്ത്യയിലും നടപ്പാക്കണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ശരീഅ മാതൃകയിലുള്ള നിയമം ഇന്ത്യയിലും നടപ്പാക്കണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. കുട്ടികളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്ന കുറ്റവാളികളുടെ കൈകളും കാലുകളും വെട്ടിക്കളയണമെന്ന് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ അഹ്മദ്‌നഗറില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രമസമാധാനനില തകര്‍ന്ന സംസ്ഥാനത്ത് ശരീഅ നിയമം പോലുള്ളവ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് താക്കറെ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ശരീഅ നിയമത്തിന്റെ മാതൃകയിലുള്ള ശിക്ഷ ഇവിടെയും നടപ്പാക്കണം. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ കഴിഞ്ഞ കോണ്‍ഗ്രസ് - എന്‍സിപി സര്‍ക്കാരിനെക്കാള്‍ മോശമാണ് ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ശിക്ഷ വിധിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നത് ക്രിമിനലുകള്‍ക്ക് ധൈര്യമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News