കോടതി നിര്‍ത്തി സുപ്രിംകോടതി ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം; ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം
ലോയ കേസ് ചീഫ് ജസ്റ്റിസ് അസൈന്‍ ചെയ്ത രീതി തയ്യാറായില്ലെന്ന് ജഡ്ജിമാര്‍. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ജഡ്ജിമാര്‍
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ സഹ ജഡ്ജിമാരുടെ പ്രതിഷേധം. ജസ്റ്റിസ് ചെലമേശ്വറിന്‍റെ നേതൃത്വത്തില്‍ നാല് ജഡ്ജിമാര്‍ കോടതി നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം നടത്തി.സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞുവെന്ന് ജഡ്ജിമാര്‍.
രാജ്യത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ ജനങ്ങളോട് കാര്യങ്ങള്‍ തുറന്ന് പറയുന്നു. നിഷ്പക്ഷമായ നിയമവ്യവസ്ഥയില്ലാതെ ജനാധിപത്യത്തിന് നിലനില്‍ക്കാനാവില്ല.രാജ്യത്തെ ബാധിക്കുന്ന കേസുകളില്‍ ചീഫ് ജസ്റ്റിസ് പക്ഷപാതം കാണിക്കുന്നു. പക്ഷപാതം കാട്ടിയ കേസുകളുടെ വിവരം പുറത്തുവിടുന്നില്ല. കേസ് ചീഫ് ജസ്റ്റിസിന് ഇഷ്ടമുള്ള ബഞ്ചിന് കൈമാറുന്നു. ബഞ്ചിലെ അംഗങ്ങളെ തീരുമാനിക്കുന്നതിനും വിവേചനം.
ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജഡ്ജിമാരുടെ പ്രതിഷേധം. ലോയ കേസ് ചീഫ് ജസ്റ്റിസ് അസൈന്‍ ചെയ്ത രീതി തയ്യാറായില്ലെന്ന് ജഡ്ജിമാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന് നാല് മാസം മുമ്പ് കത്ത് നല്‍കിയിരുന്നു. ഇന്ന് രാവിലെയും ചീഫ് ജസ്റ്റിസിനെ കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തങ്ങള്‍ ശ്രമിച്ചതാണെന്നും ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജസ്റ്റിസ് ജെ ചെല്ലമേശ്വറിന്‍റെ നേതൃത്വത്തിലാണ് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, മദന്‍ ലോക്കര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ജസ്റ്റിസ് ചെല്ലമേശ്വറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നാല് പേരും സുപ്രീംകോടതി കൊളീജിയം അംഗങ്ങളാണ്.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. അമിത് ഷായ്ക്ക് എതിരായ കേസ് പരിഗണിച്ച ജഡ്ജിയാണ് ജസ്റ്റിസ് ലോയ. സുപ്രീംകോടതിയിലെ ഏറ്റവും ജൂനിയറായ ജഡ്ജിയുടെ ബഞ്ചിലാണ് ജസ്റ്റിസ് ലോയുടെ കേസ് പരിഗണിക്ക് വന്നതെന്നും ഇത് സീനിയര്‍ ജഡ്ജിയുടെ ബഞ്ചിലേക്ക് മാറ്റണമെന്ന് നിരവധി തവണ അഭ്യര്‍ഥിച്ചതാണെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. കേസ് കൈകാര്യം ചെയ്ത രീതിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. രാജ്യത്തോടുള്ള ഉത്തരവാദിത്തമാണ് തങ്ങള്‍ നിറവേറ്റുന്നത്. നിഷ്പക്ഷമായ ജുഡീഷ്യറിയില്ലാതെ ജനാധിപത്യത്തിന് നിലനില്‍പ്പില്ല. സുപ്രീംകോടതി ഭരണത്തില്‍ പ്രശ്നങ്ങളുണ്ട്. ചില കാര്യങ്ങള്‍ കൃത്യമായ രീതിയിലല്ല നടക്കുന്നത്. ഇക്കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനം വിളിക്കാന്‍ നിര്‍ബന്ധിതരായത്.
#WATCH Live: Justice J. Chelameswar & 3 other judges of the Supreme Court addresses a Press Conference in Delhi https://t.co/EslTfBVc5G
— ANI (@ANI) January 12, 2018