ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്ന് സുപ്രിം കോടതി

Update: 2018-05-23 16:21 GMT
Editor : Jaisy
ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്ന് സുപ്രിം കോടതി

പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കാൻ പശ്ചിമ ബംഗാൾ ഡിജിപി പ്രത്യേക സംഘത്തെ രൂപീകരിക്കണം

ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണം എന്ന് സുപ്രിം കോടതി. പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കാൻ പശ്ചിമ ബംഗാൾ ഡിജിപി പ്രത്യേക സംഘത്തെ രൂപീകരിക്കണം. മെയ് 8 ന് റിപ്പോർട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കർണ്ണന്റെ ഉത്തരവുകൾ നടപ്പാക്കരുതെന്നു കോടതികൾക്കും കമ്മീഷനുകൾക്കും സർക്കാർ അധികൃതർക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. ഫെബ്രുവരി 8 ന് ശേഷമുള്ള ഉത്തരവുകളാണ് നടപ്പാക്കാതിരിക്കേണ്ടത്. കര്‍ണനെ കൌണ്‍സിലിംഗിന് വിധേയമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News