തോക്കുമായെത്തിയ യുവതി വിവാഹ വേദിയില്‍ നിന്നും വരനെ തട്ടിക്കൊണ്ടുപോയി

Update: 2018-05-24 18:50 GMT
Editor : Jaisy
തോക്കുമായെത്തിയ യുവതി വിവാഹ വേദിയില്‍ നിന്നും വരനെ തട്ടിക്കൊണ്ടുപോയി

അശോക് യാദവിനെയാണ് തട്ടിക്കൊണ്ടു പോയത്

ഉത്തര്‍പ്രദേശില്‍ തോക്കുമായെത്തിയ യുവതി വിവാഹ വേദിയില്‍ നിന്നും വരനെ തട്ടിക്കൊണ്ടുപോയി. വരന്‍ അശോക് യാദവിനെയാണ് തട്ടിക്കൊണ്ടു പോയത്.

യുപിയിലെ ബുന്ദേല്‍ഘണ്ടിലാണ് ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. അശോക് യാദവിന്റെയും ഭാരതി യാദവിന്റെയും വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒരു സ്കോര്‍പിയോയില്‍ ആണ് യുവതി വിവാഹ വേദിയിലെത്തിയത്. ഇരുപത്തിയഞ്ചുകാരിയായ യുവതിക്കൊപ്പം രണ്ട് പുരുഷന്‍മാരും ഉണ്ടായിരുന്നു. ഇയാള്‍ എന്നെ സ്നേഹിച്ചിരുന്നുവെന്നും ഇപ്പോള്‍ ആരെയോ വിവാഹം ചെയ്ത് തന്നെ ചതിക്കുകയാണെന്നും വിവാഹം നടത്താന്‍ താന്‍ അനുവദിക്കില്ലെന്നും യുവതി പറഞ്ഞു. വരന്റെ തലക്ക് തോക്ക് ചൂണ്ടിയ ശേഷം അതിഥികളെ മുഴുവനും മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടു പോകല്‍.

Advertising
Advertising

യുവതിയെ അശോക് രഹസ്യമായി വിവാഹം കഴിച്ചതാണെന്നാണ് അയല്‍വാസികള്‍ പറയുന്നത്. വീട്ടുകാരെ പേടിച്ച് വിവാഹം രഹസ്യമാക്കി വച്ചതാണത്രേ. പിന്നീട് വീട്ടുകാര്‍ തെരഞ്ഞെടുത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ മകനെക്കുറിച്ച് സംശയമുണ്ടായിരുന്നതായി അശോകിന്റെ പിതാവ് രാംഹെത് പറഞ്ഞു. കുറച്ചു ദിവസം മുന്‍പ് ഞാനവന്റെ ജോലി സ്ഥലത്ത് പോയിരുന്നു, അവന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം ക്ഷേത്രത്തില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്, എന്നിട്ട് ഹോട്ടലില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്ന ശേഷം തിരികെ അയക്കുകയായിരുന്നു. രാംഹെത് കൂട്ടിച്ചേര്‍ത്തു. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ എന്നായിരുന്നു വധു ഭാരതിയുടെ പ്രതികരണം.

വരനെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ഭാരതിയുടെ കുടുംബം പൊലീസിന് പരാതി നല്‍കി. എന്നാല്‍ തോക്കുമായെത്തിയ യുവതിയെ അഭിനന്ദിക്കുകയാണ് പൊലീസ് ചെയ്തത്. നീതി നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥര്‍ വീട്ടുകാര്‍ക്ക് ഉറപ്പും നല്‍കി. പെണ്‍കുട്ടികളെ പറ്റിക്കുന്ന യുവാക്കള്‍ക്ക് ഇതൊരു പാഠമാണെന്നായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News