എംബിബിഎസ് പ്രവേശ പരീക്ഷയില്‍ തോറ്റ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

Update: 2018-05-24 14:51 GMT
Editor : Jaisy
എംബിബിഎസ് പ്രവേശ പരീക്ഷയില്‍ തോറ്റ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

നാഗോള്‍ സ്വദേശിയായ ഋഷി കുമാറിന്റെ ഭാര്യ ഹരികയാണ് (25) കൊല്ലപ്പെട്ടത്

എംബിബിഎസ് പ്രവേശ പരീക്ഷയില്‍ തോറ്റ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഹൈദരാബാദ് റോക്ക് ടൌണ്‍ കോളനിയിലെ എല്‍ബി നഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. നാഗോള്‍ സ്വദേശിയായ ഋഷി കുമാറിന്റെ ഭാര്യ ഹരികയാണ് (25) കൊല്ലപ്പെട്ടത്.

എന്നാല്‍ ഹരികയെ കൊലപ്പെടുത്തിയതല്ലെന്നും സീറ്റ് ലഭിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്നുമാണ് ഋഷി കുമാറിന്റെ വിശദീകരണം. രണ്ട് വര്‍ഷത്തോളമായി റിഷി കുമാറിന്റെയും ഹരികയുടെയും വിവാഹം കഴിഞ്ഞിട്ട്. ഇതിനിടെ ഹരിക എം.ബി.ബി.എസ് പ്രവേശ പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല.

Advertising
Advertising

ഇതിനെ തുടര്‍ന്ന്‌ രണ്ട് പേരും തമ്മില്‍ മിക്ക ദിവസങ്ങളിലും വഴക്കുണ്ടാകുമായിരുന്നുവെന്ന് ഹരികയുടെ സഹോദരി പറഞ്ഞു. മാത്രമല്ല കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും വഴക്കുണ്ടാക്കിയിരുന്നുവെന്ന് ഹരികയുടെ അമ്മയും പറയുന്നു. ഞായറാഴ്ച ഋഷി കുമാര്‍ തന്നെയാണ് ഹരിക ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ അമ്മയെ അറിയിച്ചത്. എന്നാല്‍ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ഋഷി കുമാറിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News