സച്ചിന്റെ മകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍
Update: 2018-05-24 01:04 GMT
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറുടെ മകളെ ശല്യം ചെയ്‌ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വെസ്റ്റ് ബംഗാൾ സ്വദേശി ദേവ് കുമാർ മേത്തി(32)യാണ് അറസ്റ്റിലായത്. വീട്ടിലെ ലാൻഡ് ലൈനിലേക്ക് വിളിച്ച..
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറുടെ മകളെ ശല്യം ചെയ്‌ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വെസ്റ്റ് ബംഗാൾ സ്വദേശി ദേവ് കുമാർ മേത്തി(32)യാണ് അറസ്റ്റിലായത്. വീട്ടിലെ ലാൻഡ് ലൈനിലേക്ക് വിളിച്ച പ്രതി സച്ചിന്റെ മകളോട് അശ്ലീലമായി സംസാരിക്കുകയും തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
അതേസമയം പ്രതിയുടെ മാനസികനില തകരാറിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാള്‍ക്ക് സച്ചിന്റെ ലാൻഡ് ലൈൻ നമ്പർ എങ്ങനെ ലഭിച്ചു എന്ന അന്വേഷണത്തിലാണ് പൊലീസ്. പ്രതിയെ ഉടൻ മുംബൈ കോടതിയിൽ ഹാജരാക്കും.