കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഡല്‍ഹിയെയും മുംബെയെയും പിന്തള്ളി കൊല്ലം ഒന്നാമത്

Update: 2018-05-26 19:28 GMT
Editor : Ubaid
കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഡല്‍ഹിയെയും മുംബെയെയും പിന്തള്ളി കൊല്ലം ഒന്നാമത്

കുറ്റകൃത്യങ്ങളിലേറെയും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിനാലാണ് മുംബൈ, കൊല്‍ക്കത്ത നഗരങ്ങളെ പിന്തള്ളി കൊല്ലവും തിരുവനന്തപുരവുമൊക്കെ പട്ടികയില്‍ മുന്നിലായത്.

കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ എല്ലാ നഗരങ്ങളെയും പിന്തള്ളി കൊല്ലം ജില്ല ഒന്നാമതെത്തി. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കൊല്ലം ജില്ല ഏറ്റവും മുന്നില്‍ നില്‍ക്കുന്നുന്നൊണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട കഴിഞ്ഞ വര്‍ഷത്തെ കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍നഗരങ്ങളെ പിന്തള്ളിയാണ് കുറ്റകൃത്യങ്ങളുടെ പ്രോഗ്രസ് കാര്‍ഡില്‍ കൊല്ലം ഒന്നാം റാങ്ക് നേടിയത്.

Advertising
Advertising

കുറ്റകൃത്യങ്ങളിലേറെയും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിനാലാണ് മുംബൈ, കൊല്‍ക്കത്ത നഗരങ്ങളെ പിന്തള്ളി കൊല്ലവും തിരുവനന്തപുരവുമൊക്കെ പട്ടികയില്‍ മുന്നിലായത്. സമരങ്ങളുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ് സംഭവങ്ങളും കലാപശ്രമങ്ങളാണ് കണക്കെടുപ്പില്‍ എണ്ണുന്നത്. പട്ടികയില്‍ മുന്നിലാണെങ്കിലൂം ജാതി പീഡനവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ കേരളത്തിന്റെ നില ഉത്തരേന്ത്യന്‍ നഗരങ്ങളേക്കള്‍ ഏറെ മെച്ചമാണ്.

പത്തു ലക്ഷമോ അധിലധികമോ ജനസംഖ്യയുള്ള 53 നഗരങ്ങളാണ് പട്ടികയിലുള്ളത്. കൊല്ലത്തിനു പിന്നാലെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ നാലാം സ്ഥാനത്തുണ്ട്. കൊച്ചിക്ക് ഈ പട്ടികയില്‍ പതിനൊന്നാം സ്ഥാനവും കോഴിക്കോടിന് പതിനേഴാം സ്ഥാനവും കണ്ണൂരിന് 52-ാം സ്ഥാനവുമാണ്.

പതിനൊന്നു ലക്ഷം മാത്രം ജനസംഖ്യയുള്ള കൊല്ലത്ത് 13,257 കേസുകളാണ് 2015ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെ നഗരത്തിലെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് തോത് കണക്കാക്കുക. അതുപ്രകാരം ലക്ഷം പേര്‍ക്ക് 1194 കേസ് എന്നതാണ് കൊല്ലം നഗരത്തിന്റെ നില. ഡല്‍ഹിക്കാണ് രണ്ടാം സ്ഥാനം. 1.63 കോടി ജനസംഖ്യയുള്ള ഡല്‍ഹിയില്‍ 1,73,947 കേസുകളുണ്ട്. തോത് കണക്കാക്കിയാല്‍ ലക്ഷം പേര്‍ക്ക് 1066 കേസ്. 11 ലക്ഷം ജനസംഖ്യയുള്ള രാജസ്ഥാനിലെ ജോധ്പൂരിനാണ് മൂന്നാം സ്ഥാനം. ലക്ഷം പേര്‍ക്ക് 1038 എന്നതാണ് ഇവിടുത്തെ കുറ്റകൃത്യങ്ങളുടെ തോത്. രാജ്യത്ത് മൊത്തം നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 25.7 ശതമാനവും ഡല്‍ഹിയിലാണ് അരങ്ങേറുന്നതെന്നും ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കില്‍ വിശദീകരിക്കുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News