നോട്ടുക്ഷാമത്തില്‍ നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ എല്ലാവരും തയ്യാറാകണം: വെള്ളാപ്പള്ളി

Update: 2018-05-26 09:34 GMT
Editor : Trainee
നോട്ടുക്ഷാമത്തില്‍ നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ എല്ലാവരും തയ്യാറാകണം: വെള്ളാപ്പള്ളി

നോട്ടുക്ഷാമത്തില്‍ നിലവില്‍ നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.


നോട്ടുക്ഷാമത്തില്‍ നിലവില്‍ നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ ഫേസ്ബുക് പേജിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ ആസൂത്രണത്തോടുകൂടി ഒരു വന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സ്വാഭാവികമായും ചില ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഇത്രയേറെ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രതിസന്ധികള്‍ കേവലം രാജ്യനന്മയെ കരുതി നമുക്ക് സഹിക്കാമെന്നും വെള്ളാപ്പള്ളി പൊതുജനത്തോട് ഉപദേശിക്കുന്നു.

Advertising
Advertising

ഭാവിയില്‍ വരുമായിരുന്ന വലിയ ദുരിതങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരു കടമ മാത്രമാണ് ഇത്. ഓരോ ഭാരതീയനും അതിര്‍ത്തി കാക്കുന്ന പട്ടാളത്തെപ്പോലെ സാമ്പത്തിക യുദ്ധത്തിനെതിരെയുള്ള കാവലാളായി മാറാന്‍ കഴിയണം, അതാണ് രാജ്യസ്‌നേഹം. അതാവണം രാജ്യസ്‌നേഹം. ജനപക്ഷത്ത് നിന്ന് ധീരമായ തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും വെള്ളാപ്പള്ളി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

500, 1000 രൂപ നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുന്നു എന്ന് പ്രധാനമന്ത്രി രാജ്യത്തോട് പ്രഖ്യാപിക്കുമ്പോള്‍ അത് ഭീകരവാദത്തിനും അഴിമതിക്കും കള്ളപ്പണത്തിനും ഭൂമാഫിയയ്ക്കും എതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനം കൂടിയായിരുന്നു. ഇതാണ് സാധാരണ ജനങ്ങള്‍ക്ക് സ്വപ്നം കാണാന്‍ അവകാശം നല്‍കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ കുറച്ചു പേരെങ്കിലും ആരോപിക്കുമ്പോലെ പൊടുന്നനെ ഉള്ളതല്ലായിരുന്നു. എന്നാല്‍, ഈ നടപടിയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ കഴിഞ്ഞതാണ് ഈ അസഹിഷ്ണുതയ്ക്കുള്ള കാരണം. വിവരങ്ങള്‍ ചോരുകയും ഏറെ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതുമായിരുന്ന ഈ പദ്ധതി പുറത്താവുകയും ചെയ്തിരുന്നെങ്കില്‍ കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കും ഹവാല ഇടപാടുകാര്‍ക്കും ഭീകര പ്രവര്‍ത്തകര്‍ക്കും അഴിമതിക്കാര്‍ക്കും ബദല്‍മാര്‍ഗങ്ങളിലൂടെ ഈ പണം തിരിച്ചുവിടാന്‍ കഴിയുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറയുന്നു.

Writer - Trainee

contributor

Editor - Trainee

contributor

Similar News