തമിഴ്നാട് നിയമസഭയില്‍ സെപ്റ്റംബര്‍ 20വരെ വിശ്വാസ പ്രമേയം നടത്തരുതെന്ന് ഹൈക്കോടതി

Update: 2018-05-26 22:55 GMT
Editor : Muhsina
തമിഴ്നാട് നിയമസഭയില്‍ സെപ്റ്റംബര്‍ 20വരെ വിശ്വാസ പ്രമേയം നടത്തരുതെന്ന് ഹൈക്കോടതി

തമിഴ്നാട് നിയമസഭയില്‍ സെപ്റ്റംബര്‍ 20 വരെ വിശ്വാസ പ്രമേയം നടത്താന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഡിഎംകെയും ദിനകരന്‍ പക്ഷത്തെ എംഎല്‍എാരും നല്‍കിയ കേസിലാണ് കോടതി ഉത്തരവ്. ദിനകരന്‍ പക്ഷത്തെ..

തമിഴ്നാട് നിയമസഭയില്‍ സെപ്റ്റംബര്‍ 20വരെ വിശ്വാസ പ്രമേയം നടത്താന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഡിഎംകെയും ദിനകരന്‍ പക്ഷത്തെ എംഎല്‍എാരും നല്‍കിയ കേസിലാണ് കോടതി ഉത്തരവ്. ദിനകരന്‍ പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നിയസഭയില്‍ വിശ്വാസം തെളിയിക്കാന്‍ പളനിസാമി സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് കാണിച്ച്, ഡിഎംകെ നല്‍കിയ കേസ് ഇന്നു രാവിലെയാണ് മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്. ഇതേ കേസില്‍ ടിടിവി ദിനകരന്‍ പക്ഷത്തെ എംഎല്‍എമാര്‍ കക്ഷി ചേര്‍ന്നിരുന്നു. വിചാരണ വേളയില്‍ എംഎല്‍എമാരെ അയോഗ്യരാക്കി, സഭയില്‍ അവിശ്വാസം കൊണ്ടുവരാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് ദിനകരന്‍ പക്ഷം അറിയിച്ചു. തുടര്‍ന്ന്, എംഎല്‍എമാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് എജിയോട് കോടതി നിര്‍ദേശിച്ചു.

Advertising
Advertising

ഉച്ചയ്ക്കു ശേഷം കോടതി വീണ്ടും ചേര്‍ന്നപ്പോള്‍, എംഎല്‍എമാര്‍ക്കെതിരെ ചില നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് 20 വരെ അവിശ്വാസ പ്രമേയം അവതരിപ്പിയ്ക്കരുതെന്ന് കോടതി ഉത്തരവിട്ടത്. ചീഫ് വിപ്പ് നല്‍കിയ പരാതിയില്‍ ദിനകരന്‍ പക്ഷത്തെ എംഎല്‍എമാരോട് ഇന്ന് നേരിട്ട് ഹാജരാവാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വെട്രിവേല്‍ എംഎല്‍എ ഹാജരായി, ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ടു. മാത്രമല്ല, എടപ്പാടി സര്‍ക്കാറിന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് പൊലിസ് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതിനാല്‍ നേരില്‍ ഹാജരാകാന്‍ സാധിയ്ക്കില്ലെന്നും എംഎല്‍എമാര്‍ സ്പീക്കറെ കത്തുവഴി അറിയിച്ചിട്ടുണ്ട്.

നോട്ടിസ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ എംഎല്‍എമാര്‍ക്കെതിരെ ഇന്നു തന്നെ നടപടിയെടുക്കാനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തി. മഹാരാഷ്ട്രയിലുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തിങ്കളാഴ്ച ചെന്നൈയില്‍ എത്തും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News