മലയാളി വിദ്യാര്‍ഥിനി ക്രൂരമായ റാഗിങിന് ഇരയായി

Update: 2018-05-26 12:11 GMT
Editor : admin
മലയാളി വിദ്യാര്‍ഥിനി ക്രൂരമായ റാഗിങിന് ഇരയായി

അന്നനാളം പൂര്‍ണമായും വെന്ത നിലയിലാണ് വിദ്യാര്‍ഥിനി ചികിത്സക്കെത്തിയത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള നഴ്സിങ് കോളജിലാണ്.

Full View

കര്‍ണാകടയിലെ സ്വകാര്യ നേഴ്സിംഗ് കോളേജില്‍ പഠിക്കുന്ന മലപ്പുറം എടപ്പാള്‍ സ്വദേശിയായ ദളിത്പെണ്‍കുട്ടി ക്രൂരമായ റാഗിംഗിന് ഇരയായതായി പരാതി.കക്കൂസ് വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകംബലം പ്ര.യോഗിച്് കുടിപ്പിച്ചതിനെത്തുടര്‍ന്നതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. കര്ണാടകയിലെ ഗുല്‍ബര്‍ഗിലുള്ള സ്വകാര്യ നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥിനായായ ദളിത് പെണ്‍കുട്ടിയാണ് സീനിയേഴ്സിന്‍റെ ക്രൂര റാഗിംഗിന് ഇരയായത്.

Advertising
Advertising

കഴിഞ്ഞ മാസം ഒമ്പതിനാണ് സംഭവം. കക്കൂസ് വൃത്തിയാക്കുന്ന ദ്രാവകം കോളേജ് ഹോസ്റ്റലില്‍ വെച്ച് നിര്‍ബന്ധിച്് കുടിപ്പിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥല്തതെത്തിയ കര്‍ണാടക പോലീസിന് കുട്ടി അവശ നിലയായതിനാല്‍ മൊഴി എടുക്കാനായില്ല.തുടര്‍ന്ന് സുഹൃത്തുക്കളാണ് നാട്ടിലെത്തിച്ചത്.പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി എഴുതിയ പരാതിയില്‍ പീഡനത്തെക്കുറിച്ചുള്ള വ്യക്തമായ വിവരമുണ്ട്. മെഡിക്കല്‍ കോളേജ് പോലീസിന് ഈ പരാതി കൈമാറി.പെണ്‍കുട്ടിയുടെ അന്നനാളം വെന്ത് ചുരുങ്ങിയതിനാല്‍ വിദഗ്ധ ചികിത്സ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News