അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

Update: 2018-05-27 17:59 GMT
Editor : admin
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ഉത്തര്‍ പ്രദേശ് ,ഉത്തരാഖണ്ഡ്, ഗോവ ,പഞ്ചാബ് ,മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്..

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശ് , ഉത്തരാഖണ്ഡ്, ഗോവ , പഞ്ചാബ് , മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

ഗോവയിലും പഞ്ചാബിലും ഫെബ്രുവരി 4 നാണ് തെരഞ്ഞെടുപ്പ്. ഇവിടെ രണ്ടിടത്തും ഒരു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15 നാണ് വോട്ടെടുപ്പ്. മണിപ്പൂരില്‍ രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. മാര്‍ച്ച് 4, 8 തിയതികളിലായാണ് വോട്ടെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11 നാണ് ആദ്യ ഘട്ടം. 403 സീറ്റുകളിലേക്കാണ് ജനവിധി. രണ്ടാം ഘട്ടം ഫെബ്രുവരി 15 നടക്കും. മൂന്നാം ഘട്ടം 19നും നാലാം ഘട്ടം 23 നും അഞ്ചാം ഘട്ടം 27നും ആറാം ഘട്ടം മാര്‍ച്ച് നാലിനും അവസാന ഘട്ടം മാര്‍ച്ച് 8നുമായി നടക്കും. മാര്‍ച്ച് 11 നാണ് വോട്ടെണ്ണല്‍.

Advertising
Advertising

തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി കമ്മീഷന്‍‌ അറിയിച്ചു. 690 മണ്ഡലങ്ങളിലായി 16 കോടി വോട്ടര്‍മാരാണ് ജനവിധി എഴുതുക. 1,85000 പോളിങ് ബൂത്തുകളാണ് സജ്ജീകരിക്കുക. വോട്ടിങ് കമ്പാര്‍ട്ട്മെന്റിന്റെ ഉയരം 30 ഇഞ്ചാക്കും. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടിങ് മിഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി നസീം സെയ്ദി അറിയിച്ചു.

നോട്ട് അസാധുവാക്കലിന് ശേഷമുള്ള തെരഞ്ഞെടുപ്പെന്ന നിലക്ക് കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സഖ്യത്തിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒരേ സമയം നിര്‍ണായകമാണ് വരനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News