നോട്ട് നിരോധം: ഉത്തരവുകളും ഉദ്ദേശ ലക്ഷ്യങ്ങളും മാറ്റിയത് പലതവണ

Update: 2018-05-27 08:12 GMT
നോട്ട് നിരോധം: ഉത്തരവുകളും ഉദ്ദേശ ലക്ഷ്യങ്ങളും മാറ്റിയത് പലതവണ
Advertising

ഉടുപ്പ് മാറ്റുന്നത് പോലെ ഉത്തരവുകളും ഉദ്ദേശ ലക്ഷ്യങ്ങളും മാറ്റിയ ചരിത്രമാണ് ഒരാണ്ട് തികയുന്ന നോട്ട് നിരോധത്തിന് പറയാനുള്ളത്

ഉടുപ്പ് മാറ്റുന്നത് പോലെ ഉത്തരവുകളും ഉദ്ദേശ ലക്ഷ്യങ്ങളും മാറ്റിയ ചരിത്രമാണ് ഒരാണ്ട് തികയുന്ന നോട്ട് നിരോധത്തിന് പറയാനുള്ളത്. പഴയ നോട്ട് ഉപയോഗിക്കുന്നതിലും എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കുന്നതിലും അടക്കം പലതവണയുണ്ടായി വ്യവസ്ഥാ മാറ്റങ്ങള്‍.

നവംബര്‍ 8ന് പരമാവധി മാറ്റിയെടുക്കാവുന്ന പഴയ നോട്ടുകളുടെ തുക 4000 രൂപയാക്കി നിശ്ചയിച്ചു. നവംബര്‍ 13ന് ഈ തുക 4500 രൂപയാക്കി ഉയര്‍ത്തി. നവംബര്‍ 17ന് ഇത് 2000 ആക്കി കുറച്ചു. നവംബര്‍ 14ന് പഴയ നോട്ടുകള്‍ തെരഞ്ഞെടുക്കപ്പട്ട ഇടങ്ങളില്‍ ഉപയോഗിക്കാനാവുന്നതിന്‍റെ തിയ്യതി നവംബര്‍ 24 ആക്കി. കാര്യങ്ങള്‍ കൈവിട്ടെന്ന് കണ്ടതോടെ ഇതേ ദിവസം തന്നെ പ്രധാനമന്ത്രി ഗോവയില്‍ വികാരാധീനനായി.

പ്രശ്നപരിഹാരത്തിന് 50 ദിവസം സമയം ചോദിച്ചെങ്കിലും അതിനുള്ളില്‍ പണമിടപാടുകള്‍ പഴയപടിയാകില്ലെന്ന് വ്യക്തമായിരുന്നു. പ്രതിപക്ഷ വിമര്‍ശം ശക്തമായി. ഒടുവില്‍ നോട്ട് നിരോധത്തിന്‍റെ പ്രധാന ലക്ഷ്യം പണരഹിത സമ്പദ് വ്യവസ്ഥയാണെന്ന വാദം നവംബര്‍ 28ന് പ്രധാനമന്ത്രിയും ഏറ്റുപിടിച്ചു.

നോട്ട് നിരോധത്തിന്‍റെ ആസൂത്രണമില്ലായ്മ ഏറ്റവും അധികം തെളിഞ്ഞ് നിന്ന കാലമായിരുന്നു ആദ്യത്തെ ആറ് മാസം. ഇക്കായലയളില്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കിയും ഇളവുകള്‍ നല്‍കിയും കേന്ദ്രവും റിസര്‍വ്വ് ബാങ്കും ഇറക്കിയത് ഇരുപതിലധികം ഉത്തരവുകളാണ്.

Tags:    

Similar News