ചെയ്തത് കുറ്റമാണെന്ന് തോന്നുന്നില്ലെന്ന് രാജസ്ഥാനിൽ യുവാവിനെ ചുട്ടെരിച്ച അക്രമി

Update: 2018-05-27 07:21 GMT
Editor : admin
ചെയ്തത് കുറ്റമാണെന്ന് തോന്നുന്നില്ലെന്ന് രാജസ്ഥാനിൽ യുവാവിനെ ചുട്ടെരിച്ച അക്രമി

അയൽവാസിയായ യുവതിയുമായി അഫ്രസുൽ ഓടിക്കളഞ്ഞു. അവളെ എനിക്ക് ചെറുപ്പം മുതലേ അറിയാം. അവളുടെ സഹോദരൻ എന്നോടൊപ്പമാണ് പഠിച്ചത്

ഒരു പെണ്‍കുട്ടിയെ ലൌവ് ജിഹാദില്‍ നിന്നും രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ചെയ്തത് കുറ്റമായി ഇപ്പോഴും തോന്നുന്നില്ലെന്നും രാജസ്ഥാനില്‍ മുസ്‍ലിം യുവാവിനെ മഴുകൊണ്ട് വെട്ടി തീകൊളുത്തി കൊലപ്പെടുത്തിയ അക്രമി. കൊലപാതകത്തിൽ പശ്ചാത്താപമുണ്ടോ എന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോട് 'അയാൾ എന്നെയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അയാൾ എനിക്ക് അന്ത്യശാസനം നൽകിയിരുന്നു.ഞാൻ കൊന്നില്ലെങ്കിൽ അയാൾ എന്നെ കൊല്ലുമായിരുന്നു' എന്നായിരുന്നു ഇയാളുടെ മറുപടി. എന്‍റെ അയൽവാസിയായ യുവതിയുമായി അഫ്രസുൽ ഓടിക്കളഞ്ഞു. അവളെ എനിക്ക് ചെറുപ്പം മുതലേ അറിയാം. അവളുടെ സഹോദരൻ എന്നോടൊപ്പമാണ് പഠിച്ചത്- ശംഭുലാൽ പറഞ്ഞു.

Advertising
Advertising

എന്നാൽ ശംഭുലാൽ പറഞ്ഞ കാര്യങ്ങളുമായി അഫ്രസുലിന് ഒരു ബന്ധവുമില്ലെന്ന് പൊലീസ് അറിയിച്ചു.സഹോദരനോടൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഫ്രസുലിനോട് ശംഭുലാൽ വഴി ചോദിച്ചത്.യാതൊരു മടിയും കൂടാതെയാണ് ശംഭുലാലിനെ അഫ്രസുൽ അനുഗമിച്ചതെന്ന് വിഡിയോയിൽ നിന്നും വ്യക്തമാണ്. അപ്രതീക്ഷിതമായാണ് ഇയാൾക്ക് അക്രമിയുടെ വെട്ടേറ്റത്. മഴുകൊണ്ടുള്ള നിരവധി അടികളേറ്റാണ് അഫ്രസുൽ കൊല്ലപ്പെടുന്നത്. ഇതിനുശേഷം അക്രമി കാമറയിലേക്ക് നോക്കി ലവ് ജിഹാദിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുമുണ്ട്.ശംഭുലാൽ തൊഴിൽ രഹിതനാണെന്നും മൂന്ന് കുട്ടികളുടെ പിതാവായ ഇയാൾ ഇത്തരം ചീത്ത വിഡിയോകൾ സ്ഥിരമായി കാണാറുള്ളയാളാണെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News