ബംഗാളിലെ കോണ്‍ഗ്രസ്- സിപിഎം സഖ്യത്തിനെതിരെ പിബിയില്‍ വിമര്‍ശം

Update: 2018-05-27 02:04 GMT
Editor : admin
ബംഗാളിലെ കോണ്‍ഗ്രസ്- സിപിഎം സഖ്യത്തിനെതിരെ പിബിയില്‍ വിമര്‍ശം

പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്- സിപിഎം സഖ്യം പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ പ്രമേയത്തിന് വിരുദ്ധമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി

പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്- സിപിഎം സഖ്യം പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ പ്രമേയത്തിന് വിരുദ്ധമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് ഒത്തുപോകുന്ന തെരഞ്ഞെടുപ്പ് തന്ത്രമല്ല പശ്ചിമ ബംഗാളില്‍ സ്വീകരിച്ചതെന്ന് പിബി വിലയിരുത്തി. ബംഗാളില്‍ കോണ്‍ഗ്രസുമായി തെരഞ്ഞടുപ്പ് ധാരണ ഉണ്ടാക്കിയത് കോണ്‍ഗ്രസിന് മാത്രം ഗുണം ചെയ്തുവെന്നും ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നുമുള്ള വിമര്‍ശമാണ് പിബിയില്‍ ഉയര്‍ന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമങ്ങള്‍ ചെറുക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുമായി സഹകരിക്കാന്‍ പിബി അനുമതി നല്‍കി. വിഷയം കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News