നടന്‍ സൂര്യ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്ന് പരാതി

Update: 2018-05-27 11:24 GMT
Editor : admin
നടന്‍ സൂര്യ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്ന് പരാതി

സൂര്യക്കെതിരെ ഫുട്ബോള്‍ താരങ്ങള്‍ കൂടിയായ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി.

Full View

അപകടത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട നടന്‍ സൂര്യ രണ്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്ന് പരാതി. സൂര്യക്കെതിരെ ഫുട്ബോള്‍ താരങ്ങള്‍ കൂടിയായ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി.

ചെന്നൈ ഫുട്‌ബോള്‍ അസോസിയേഷനിലെ ഒരു പ്രമുഖ ടീമിലെ അംഗമായ പ്രേംകുമാറും സുഹൃത്ത് ലെനിന്‍ മാനുവലുമാണ് നടനെതിരെ പരാതി നല്‍കിയത്. ചെന്നൈ തിരുവികെ പാലത്തിനടുത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. അഡയാറില്‍ ഒരു മല്‍സരത്തില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു പ്രേംകുമാറും ലെനിനും. മുന്‍പില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിലിടിച്ചു. കാറോടിച്ചിരുന്ന സ്ത്രീയുമായി നഷ്ടപരിഹാരം സംബന്ധിച്ച് സംസാരിച്ചുകൊണ്ടിരിക്കെയാണ് പരിസരവാസിയായ സൂര്യ പ്രശ്നത്തില്‍ ഇടപെട്ടത്. സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടന്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നു എന്ന് പ്രേംകുമാര്‍ പറഞ്ഞു.

Advertising
Advertising

പിന്നീട് ബോഡീഗാര്‍ഡുകളെ സ്ഥലത്ത് നിര്‍ത്തി താരം പോയെന്നും പൊലീസ് വന്ന് തങ്ങളെ കസ്റ്റഡിയിലെടുത്തെന്നും താരത്തെ സ്റ്റേഷനിലേക്ക് വിളിച്ചതുപോലുമില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. എന്നാല്‍ ഒരു സ്ത്രീയെ കയ്യേറ്റം ചെയ്യുന്നത് കണ്ട് അതുവഴി യാത്ര ചെയ്യുകയായിരുന്ന സൂര്യ പ്രശ്നം എന്താണെന്ന് അന്വേഷിക്കുകയാണ് ചെയ്തതെന്ന് സൂര്യയുടെ വക്താവ് പറഞ്ഞു. സഹായികളെ അവിടെ നിര്‍ത്തി പൊലീസിനെ വിവരം അറിയിച്ച് സൂര്യ മടങ്ങുകയും ചെയ്തെന്നും താരത്തെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സൂര്യയുടെ വക്താവ് വ്യക്തമാക്കി.. സൂര്യയ്ക്കെതിരെ പ്രേംകുമാറും ലെനിനും ശാസ്ത്രി നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News