നോട്ട് അസാധുവാക്കിയതിനെതിരെ ബിജെപി യോഗത്തില്‍ വിമര്‍ശം; അമിത് ഷാ പൊട്ടിത്തെറിച്ചു

Update: 2018-05-28 10:34 GMT
Editor : Sithara
നോട്ട് അസാധുവാക്കിയതിനെതിരെ ബിജെപി യോഗത്തില്‍ വിമര്‍ശം; അമിത് ഷാ പൊട്ടിത്തെറിച്ചു

നോട്ട് അസാധുവാക്കിയത് തിരിച്ചടിയായെന്ന് യോഗത്തില്‍ ഭൂരിപക്ഷം ഭാരവാഹികളും അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ പൊട്ടിത്തെറിച്ചത്

ലോക്സഭ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി നിരാശ അറിയിച്ചതിന് പിന്നാലെ ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിലും പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശം. തുടര്‍ന്ന് യോഗത്തില്‍ അമിത് ഷാ പൊട്ടിത്തെറിച്ചു. നോട്ട് അസാധുവാക്കിയത് തിരിച്ചടിയായെന്ന് യോഗത്തില്‍ ഭൂരിപക്ഷം ഭാരവാഹികളും അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ പൊട്ടിത്തെറിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഭാരവാഹികളില്‍ ഒരാളാണ് ഇക്കാര്യം പറഞ്ഞത്.

Advertising
Advertising

നോട്ട് അസാധുവാക്കലിന് ശേഷം മോദിയുടെ പ്രതിഛായക്കൊപ്പം പാര്‍ട്ടിയുടെ പ്രതിഛായയും നഷ്ടമായെന്ന് ഒരു ഭാരവാഹി യോഗത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ തിരുത്തല്‍ ആവശ്യമാണെന്നും ആവശ്യമുയര്‍ന്നു. തുടര്‍ന്നാണ് അമിത് ഷാ പൊട്ടിത്തെറിച്ചത്. മോദിയുടെ ചരിത്ര തീരുമാനം വിജയമാക്കി തീര്‍ക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് അമിത് ഷാ ഭാരവാഹികളോട് ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കിയതിന്റെ ഗുണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തന്ത്രങ്ങള്‍ മെനയാന്‍ ചേര്‍ന്ന യോഗത്തിലാണ് വിമര്‍ശമുയര്‍ന്നതും അമിത് ഷാ പൊട്ടിത്തെറിച്ചതും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News