സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍
Update: 2018-05-28 11:50 GMT
സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോണ്‍ഗ്രസിന് ഹൈദരാബാദ് വേദിയാകും.
സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോണ്‍ഗ്രസിന് ഹൈദരാബാദ് വേദിയാകും. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയിൽ പുരോഗമിക്കുകയാണ്.
യെച്ചൂരി മത്സരിക്കുന്നില്ലെങ്കിലും പശ്ചിമ ബംഗാളിലെ രാജ്യസഭ സീറ്റിൽ പാർട്ടി നിലപാട് ഇന്ന് തീരുമാനിക്കും. കാർഷിക പ്രതിസന്ധി, ഗോരക്ഷയുടെ പേരിൽ നടക്കുന്ന ആൾകൂട്ട ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രക്ഷോഭ പരിപാടികൾക്കും കേന്ദ്ര കമ്മിറ്റി രൂപം നൽകും. മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വൈകീട്ട് മാധ്യമങ്ങളെ കാണും.