മുകുല്‍ റോയ് ത്രിണമൂല്‍ കോണ്‍ഗ്രസ് വിടുന്നു

Update: 2018-05-28 11:51 GMT
Editor : admin
മുകുല്‍ റോയ് ത്രിണമൂല്‍ കോണ്‍ഗ്രസ് വിടുന്നു
Advertising

മമത ബാനര്‍ജിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മുകുള്‍ റോയി ബിജെപിയിലേക്ക് പോകാനൊരുങുന്നു എന്ന റിപ്പോര്‍ട്ടുകല്‍ക്കിടെയാണ് രാജി പ്രഖ്യാപനം. .

മുന്‍ റെയില്‍മന്ത്രി മുകുല്‍ റോയ് ത്രിണമൂല്‍ കോണ്‍ഗ്രസ് വിടുന്നു.ദുര്‍ഗ പൂജക്ക് ശേഷം പാര്‍ട്ടി, രാജ്യസഭ അംഗത്വങ്ങള്‍ രാജിവെക്കുമെന്ന് മുകുള്‍ റോയ് അറിയിച്ചു. മമത ബാനര്‍ജിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മുകുള്‍ റോയി ബിജെപിയിലേക്ക് പോകാനൊരുങുന്നു എന്ന റിപ്പോര്‍ട്ടുകല്‍ക്കിടെയാണ് രാജി പ്രഖ്യാപനം.

.മുകുല്‍ റോയ് ത്രിണമൂല്‍ കോണ്‍ഗ്രസ് പരിപാടികള്‍ ബഹിഷ്കരിക്കുന്നതായും ബിജെപിയിലേക്ക് പോകുന്നതിനായി ഒരുങ്ങുകയാണെന്നുമുള്ള വാര്‍ത്തകല്‍ക്കിടെയാണ് ദുര്‍ഗ പൂജക്ക് ശേഷം പാര്‍ട്ടി - രാജ്യസഭാ അംഗത്വങ്ങള്‍ രാജിവെക്കുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയത്. രാജ്യസഭാ നേതൃസ്ഥാനമുള്‍പ്പെടെ എല്ലാ പദവികളില്‍നിന്നും മുകുള്‍ റോയിയിയെ മമത നീക്കിയിരുന്നു. ശാരദ ചിട്ടിതട്ടിപ്പുകേസില്‍ സിബിഐ മുകുള്‍ റോയിയെ ചോദ്യം ചെയ്തപ്പോള്‍ മുതിര്‍ന്ന നേതാക്കളെ പ്രതിക്കൂട്ടിലാക്കും വിധം വിവരങ്ങള്‍ നല്‍കിയതാണ് മമതയുടെ അനിഷ്ടത്തിന് കാരണമെന്നാണ് വിവരം.

ശാരദ, നാരദ കുംഭകോണങ്ങളില്‍ðപ്രതിയായ മുകുള്‍ റോയ് കേസില്‍നിന്ന് രക്ഷപ്പെടാനാണ് ബിജെപി പാളയത്തിലേക്ക് നീങ്ങുന്നതെന്നാണ് ത്രിണമൂല്‍ ആരോപണം

Tags:    

Writer - admin

contributor

Editor - admin

contributor

Similar News