'മാലിന്യം പെറുക്കലല്ല കോടതിയുടെ ജോലി' കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം

Update: 2018-05-28 20:02 GMT
Editor : Muhsina
'മാലിന്യം പെറുക്കലല്ല കോടതിയുടെ ജോലി' കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം

രാജ്യത്തെ ഖരമാലിന്യ നിർമ്മാർജ്ജനത്തെ സംബന്ധിച്ച അപൂർണമായ വിവരങ്ങളടങ്ങിയ 845 പേജുള്ള സത്യവാങ്മൂലം നല്‍കിയതിന് കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ കടുത്ത മുന്നറിയിപ്പ്.

രാജ്യത്തെ ഖരമാലിന്യ നിർമ്മാർജ്ജനത്തെ സംബന്ധിച്ച അപൂർണമായ വിവരങ്ങളടങ്ങിയ 845 പേജുള്ള സത്യവാങ്മൂലം നല്‍കിയതിന് കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ കടുത്ത മുന്നറിയിപ്പ്. 'മാലിന്യം പെറുക്കുകയല്ല കോടതിയുടെ ജോലി'യെന്ന് കോടതി വിമര്‍ശിച്ചു.

സത്യവാങ്മൂലം സുപ്രീംകോടതി നിരസിച്ചു. ജസ്റ്റിസുമാർ മദൻ ബി ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ''നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്, കോടതിയെ ഇംപ്രസ് ചെയ്യാനാണോ ശ്രമം? എന്നാല്‍ കോടതി ഇംപ്രസ്ഡ് അല്ല. എല്ലാം കോടതിയുടെ മേല്‍ നിക്ഷേപിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. ഇത് കോടതിക്ക് അനുവദിക്കാനാവില്ല.'' ബെഞ്ച് വ്യക്തമാക്കി.

2016-ലെ ഖരമാലിന്യ പരിപാലന നിയമങ്ങൾക്കനുസൃതമായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാന തല ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും അതിന്റെ വിശദാംശങ്ങളും സംബന്ധിച്ച ചാര്‍ട്ട് മൂന്നാഴ്ചയ്ക്കകം
സമര്‍പ്പിക്കണമെന്നും ബെഞ്ച് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News