പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഎം കേന്ദ്രകമ്മിറ്റി ആരംഭിച്ചു

Update: 2018-05-29 00:04 GMT
Editor : Subin
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഎം കേന്ദ്രകമ്മിറ്റി ആരംഭിച്ചു

കോണ്‍ഗ്രസ് സഹകരണത്തിനായുള്ള ഭേദഗതി നിര്‍ദേശങ്ങള്‍, ത്രിപുര തിരഞ്ഞെടുപ്പ് തോല്‍വി എന്നിവയും യോഗത്തിന്റെ പരിഗണനയ്ക്ക് വരും.

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള നിര്‍ണായക സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. പിബി തയ്യാറാക്കിയ രാഷ്ട്രീയസംഘടന റിപ്പോര്‍ട്ടിന്റെ കരട് സിസിയില്‍ ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് സഹകരണത്തിനായുള്ള ഭേദഗതി നിര്‍ദേശങ്ങള്‍, ത്രിപുര തിരഞ്ഞെടുപ്പ് തോല്‍വി എന്നിവയും യോഗത്തിന്റെ പരിഗണനയ്ക്ക് വരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ഒപ്പം കേരളാ കോണ്‍ഗ്രസ് വിഷയവും ചര്‍ച്ചയായേക്കും.

Advertising
Advertising

Full View

ഏപ്രില്‍ പതിനെട്ട് മുതല്‍ 22 വരെ ഹൈദരാബാദില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ട് സിസി തയ്യാറാക്കും. പാര്‍ട്ടിയുടെ അംഗബലത്തിന് അനുസരിച്ച് തെരെഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതില്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ കഴിഞ്ഞ പിബിയില്‍ വിമര്‍ശമുയര്‍ന്നിരുന്നു. എന്നാല്‍ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ നടത്തിയ മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് യെച്ചൂരി ഇതിനെ പ്രതിരോധിച്ചത്. കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന സീതാറാം യെച്ചൂരിയുടെ നിലപാട് കഴിഞ്ഞ സിസി വോട്ടിന് ഇട്ട് തള്ളിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ബംഗാള്‍ ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ ചില ഭേദഗതികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട് ഇക്കാര്യവും സിസി പരിഗണിച്ചേക്കും. ത്രിപുര തെരഞ്ഞെടുപിന് ശേഷം വരുന്ന ആദ്യ സിസി ആയതിനാല്‍ തെരെഞ്ഞെടുപ്പ് പ്രകടനവും ചര്‍ച്ച ആകും. ജനങ്ങളുടെ വര്‍ധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയാത്തത് ആണ് തിരിച്ചടിക്ക് കാരണം എന്ന് നേരത്തെ പിബി വിലയിരുത്തിയിരുന്നു. കര്‍ണാടക തെരെഞ്ഞെപ്പില്‍ ജെഡിഎസുമായുള്ള സഖ്യസാധ്യത പരിശോധിക്കും. ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പ് സംസ്ഥാന വിഷയമാണെങ്കിലും മാണി വിഭാഗവുമായി ഉള്ള സഹകരണ സാധ്യതയും ഇക്കാര്യത്തില്‍ സിപിഐയുടെ എതിര്‍പ്പും സിസിയില്‍ ചര്‍ച്ച ആയേക്കും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News