ബിജെപി ദേശീയ നിര്‍വ്വാഹക യോഗം ഇന്ന്

Update: 2018-05-30 11:57 GMT
Editor : Sithara
ബിജെപി ദേശീയ നിര്‍വ്വാഹക യോഗം ഇന്ന്

രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരണം നടത്തിയേക്കും.

ബിജെപി ദേശീയ നിര്‍വ്വാഹക യോഗം ഇന്ന് ഡല്‍ഹിയില്‍. രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരണം നടത്തിയേക്കും. സര്‍ക്കാരിന്‍റെ പ്രതിച്ഛായ വര്‍ധിപ്പിക്കല്‍, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കല്‍ തുടങ്ങി വിവധ വിഷയങ്ങള്‍ ചര്‍ച്ചയാകും.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ തുറന്ന് സമ്മതിക്കുന്ന സമയത്താണ് ബിജെപിയുടെ നിര്‍ണ്ണായ ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേരുന്നത്. രാവിലെ 10 മണിക്കാണ് യോഗം തുടങ്ങുക. നിര്‍വ്വഹാക സമിതി അംഗങ്ങള്‍ക്ക് പുറമെ പാര്‍ട്ടി എംപിമാരും എംഎല്‍എമാരും അടക്കം 1500റോളം പേര്‍ പങ്കെടുക്കും. അജണ്ടകള്‍ നിര്‍ണ്ണയിക്കാനായി ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരിന്‍റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ആസൂത്രണമാണ് പ്രധാന അജണ്ടകളിലൊന്ന്. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ സമ്മേളനത്തില്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും ചര്‍ച്ചയാകും.

സമാപന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ വിശദീകരണമുണ്ടായേക്കും. ഇത് സംബന്ധിച്ച പ്രമേയവും പാസാക്കും. നിര്‍വാഹക സമിതിയുടെ ഭാഗമായി നടക്കുന്ന നേതൃയോഗങ്ങളില്‍ കേരളത്തിലെ എന്‍ഡിഎയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയാകും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News