ലോക സുന്ദരിപട്ടം ഇന്ത്യക്കാരിക്ക് കിട്ടാന്‍ കാരണം മോദിയെന്ന് പ്രചരണം; സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ

Update: 2018-05-30 14:58 GMT
Editor : Alwyn K Jose
ലോക സുന്ദരിപട്ടം ഇന്ത്യക്കാരിക്ക് കിട്ടാന്‍ കാരണം മോദിയെന്ന് പ്രചരണം; സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ

ഇന്ത്യക്കാരിയായ മാനുഷി ചില്ലര്‍ക്ക് ലോക സുന്ദരി പട്ടം ലഭിച്ചപ്പോള്‍ കുറേയാളുകള്‍ അഭിനന്ദിച്ചതും ജയ് വിളിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്.

ഇന്ത്യക്കാരിയായ മാനുഷി ചില്ലര്‍ക്ക് ലോക സുന്ദരി പട്ടം ലഭിച്ചപ്പോള്‍ കുറേയാളുകള്‍ അഭിനന്ദിച്ചതും ജയ് വിളിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. മാനുഷിയിലൂടെ പതിനേഴ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലോക സുന്ദരി പട്ടം ഇന്ത്യയിലേക്ക് എത്തുമ്പോള്‍ മോദിക്ക് അതിലെന്താണ് റോള്‍ എന്നു ചിന്തിക്കുന്നവരോട് സോഷ്യല്‍മീഡിയയിലെ മോദി ഭക്തര്‍ക്ക് പറയാനുള്ളത്, ഈ തിളങ്ങുന്ന നേട്ടത്തിന് കാരണം മോദിയാണെന്നാണ്.

Advertising
Advertising

ഇന്ത്യക്ക് കരുത്തനായ ഒരു പ്രധാനമന്ത്രിയുള്ളതുകൊണ്ടാണ് മാനുഷിക്ക് ഈ നേട്ടം കൈവരിക്കാനായതെന്ന് നവമാധ്യമങ്ങളിലൂടെ ചില മോദി ഭക്തര്‍ അവകാശപ്പെടുന്നു. മാനുഷിയുടെ നേട്ടത്തിന്റെ ക്രെഡിറ്റ് സംഘ്പരിവാറുകാര്‍ മോദിക്ക് ചാര്‍ത്തി നല്‍കുമെന്ന് ചിലര്‍ പ്രവചിച്ചതിന് തൊട്ടുപിന്നാലെ അവരെ നിരാശരാക്കാതെ ഭക്തരെത്തുകയായിരുന്നു. വാക്കുകളിലൂടെ മോദിക്ക് ക്രെഡിറ്റ് വാരിയെറിയാന്‍ ചിലര്‍ മത്സരിച്ചപ്പോള്‍, വേറെ ചിലര്‍ ലോക സുന്ദരി പട്ടം പ്രഖ്യാപിക്കുന്നതിന്റെ വീഡിയോ എഡിറ്റ് ചെയ്ത് പശ്ചാത്തലത്തില്‍ മോദി ജയ് വിളികള്‍ കൂട്ടിച്ചേര്‍ക്കാനും മടിച്ചില്ല. സംഭവം ഏതായാലും നവമാധ്യമങ്ങളില്‍ ട്രോള്‍മഴക്ക് കാരണമായിട്ടുണ്ട്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News