യുപി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം

Update: 2018-05-30 03:15 GMT
Editor : Sithara
യുപി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം

16 മുന്‍സിപല്‍ കോര്‍പറേഷനില്‍ 14 ഇടത്തും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്

ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിക്ക് മികച്ച മുന്നേറ്റം. 16 മുന്‍സിപല്‍ കോര്‍പറേഷനില്‍ 14 ഇടത്തും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ആഗ്രയിലും ഝാന്‍സിയിലും ബിഎസ്പിയും മേയര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്നിലെത്തി.

ഗൊരഖ്പൂരില്‍ 9 വീതം വാര്‍ഡുകളില്‍ ബിജെപിയും എസ്പിയും മുന്നിട്ട് നില്‍ക്കുകയാണ്. അയോധ്യയില്‍ 13 വാര്‍ഡുകളില്‍ ബിജെപി ലീഡ് നേടിയപ്പോള്‍ എസ്പി 11 ഇടത്ത് ലീഡ് ചെയ്യുന്നുണ്ട്. 16 കോര്‍പറേഷനുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായില്ല. മഥുരയില്‍ മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുന്നിട്ട് നിന്നെങ്കിലും പിന്നീട് പിന്നോട്ട് പോയി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News