ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത അക്രമിയെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞുകൊന്നു

Update: 2018-05-30 15:49 GMT
ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത അക്രമിയെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞുകൊന്നു

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത മധ്യവയസ്കനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞുകൊന്നു.

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത മധ്യവയസ്കനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞുകൊന്നു. തെലങ്കാനയിലാണ് സംഭവം. 45 വയസ്സുകാരനായ സായണ്ണയെ ആണ് ആളുകള്‍ മരത്തില്‍ കെട്ടിയിട്ട് കല്ലെറിഞ്ഞുകൊന്നത്.

തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ ദോങ്കേശ്വര്‍ ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ സായണ്ണ അയല്‍വാസിയായ പെണ്‍കുട്ടിയെ ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

രോഷാകുലരായ നാട്ടുകാര്‍ സായണ്ണയെ മരത്തില്‍ കെട്ടിയിട്ടു. കല്ലെറിഞ്ഞും വടി കൊണ്ട് അടിച്ചും ബോധരഹിതനാക്കി. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.

Tags:    

Similar News