മോദിയെ അനുകരിച്ചും കളിയാക്കിയും സിദ്ധരാമയ്യ; ആര്‍ത്തുചിരിച്ച് ആള്‍ക്കൂട്ടം

Update: 2018-06-01 03:53 GMT
Editor : Sithara
മോദിയെ അനുകരിച്ചും കളിയാക്കിയും സിദ്ധരാമയ്യ; ആര്‍ത്തുചിരിച്ച് ആള്‍ക്കൂട്ടം

നല്ല ദിനങ്ങള്‍ വന്നില്ല, വികസനമുണ്ടായില്ല, അക്കൌണ്ടില്‍ 15 ലക്ഷം എത്തിയതുമില്ലെന്നും സിദ്ധരാമയ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചും പരിഹസിച്ചും കയ്യടി നേടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു പൊതുപരിപാടിയിലാണ് സിദ്ധരാമയ്യയുടെ പ്രകടനം.

സബ്കാ സാത്ത് സബ്കാ വികാസ് (എല്ലാവര്‍ക്കും വികസനം) എന്ന മുദ്രാവാക്യം മോദി പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കാറുണ്ട്. മോദിയുടെ ശബ്ദത്തില്‍ ഈ മുദ്രാവാക്യം പറഞ്ഞാണ് സിദ്ധരാമയ്യ സദസ്സിന്‍റെ കയ്യടി നേടിയത്. എന്ത് വികസനമാണ് ഇവിടെയുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.

അച്ഛേ ദിന്‍ ആയേഗാ എന്നാണ് ബിജെപി 2014ലെ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം. ആ നല്ല ദിനങ്ങള്‍ എപ്പോള്‍, ആര്‍ക്ക് വരുമെന്നാണ് സിദ്ധരാമയ്യയുടെ അടുത്ത ചോദ്യം. കള്ളപ്പണമെല്ലാം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞിട്ടെന്തായി എന്നാണ് മോദിയോടുള്ള സിദ്ധരാമയ്യയുടെ മൂന്നാമത്തെ ചോദ്യം. പിടിച്ചെടുത്ത പണത്തില്‍ നിന്ന് ഇന്ത്യക്കാരുടെ അക്കൌണ്ടിലേക്ക് 15 ലക്ഷം പോയിട്ട് 15 പൈസ എങ്കിലും നിക്ഷേപിച്ചോ എന്നും മോദി ആരാഞ്ഞു. നല്ല ദിനങ്ങള്‍ വന്നില്ല, വികസനമുണ്ടായില്ല, അക്കൌണ്ടില്‍ 15 ലക്ഷം എത്തിയതുമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News