അച്ഛനില്‍ നിന്ന് പണം തട്ടാന്‍ മകളുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം

Update: 2018-06-02 13:19 GMT
Editor : Sithara
അച്ഛനില്‍ നിന്ന് പണം തട്ടാന്‍ മകളുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം

പി​താ​വി​നെ പറ്റിച്ച് 10 ലക്ഷം കൈക്കലാക്കാനുള്ള മകളു​ടെ ശ്രമം പൊ​ളി​ഞ്ഞു

പി​താ​വി​നെ പറ്റിച്ച് 10 ലക്ഷം കൈക്കലാക്കാനുള്ള മകളു​ടെ ശ്രമം പൊ​ളി​ഞ്ഞു. ഡല്‍ഹി നോ​യി​ഡ​യി​ലെ എഞ്ചിനീ​യ​റി​ങ്​​ വി​ദ്യാ​ർ​ഥി​നി​ മു​സ്​​കാ​ൻ അ​ഗ​ർ​വാ​ളാ​ണ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാടകം നടത്തി​ അച്ഛനില്‍​ 10 ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യ​മാ​യി ആവശ്യപ്പെട്ടത്. 20കാ​രി​യാ​യ മുസ്​​കാ​ൻ ത​​ന്‍റെ മൂ​ന്ന്​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്നാ​ണ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ക​ഥ മെ​ന​ഞ്ഞ​ത്​. പക്ഷേ പൊ​ലീ​സ് ഇടപെട്ട് പദ്ധതി പൊളിച്ചു.

Advertising
Advertising

വെള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.20ന് ശി​വ്​ അ​ഗ​ർ​വാ​ളിനെ മ​കള്‍ ഫോണ്‍ വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. താനിപ്പോള്‍ ഹോസ്റ്റലിലാണെന്നും നോയിഡയിലെ മാളിലേക്ക് പോവുകയാണെന്നും മകള്‍ പറഞ്ഞു. സംസാരിക്കുന്നതിനിടെ മു​റി​യി​ലേ​ക്ക്​ ആ​രൊ​ക്കെ​യോ ക​ടന്നു​വ​രു​ന്ന ശ​ബ്​​ദ​വും സ​ഹാ​യ​ത്തി​നാ​യു​ള്ള മ​ക​ളു​ടെ നില​വി​ളി​യു​മാ​ണ്​ അച്ഛന്‍​ കേ​ട്ട​ത്. 40 മിനിട്ടിനകം അച്ഛന്‍റെ ഫോണിലേക്ക് മകളുടെ ഫോണില്‍ നിന്നും സന്ദേശം വന്നു. 10 ലക്ഷം രൂപ തന്നില്ലെങ്കില്‍ മകളെ കൊല്ലുമെന്നായിരുന്നു സന്ദേശം. അച്ഛന്‍ ഉടന്‍ തന്നെ കാണ്‍പൂര്‍ പൊലീസിനെ സമീപിച്ചു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ലോക്കേഷന്‍ പരിശോധിച്ച പൊലീസ് സംശയകരമായ ചിലത് കണ്ടെത്തി. രാവിലെ 10.10ന് ഹോസ്റ്റലിലായിരുന്ന പെണ്‍കുട്ടി പിന്നീട് ഗ്രെയ്റ്റര്‍ നോയിഡയിലേക്ക് പോയെന്നും 2.20വരെ അവിടെ ഒരു ഫ്ലാറ്റിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഉച്ചയ്ക്ക് താന്‍ ഹോസ്റ്റലിലായിരുന്നുവെന്ന് പെണ്‍കുട്ടി അച്ഛനോട് ഫോണില്‍ പറഞ്ഞത് കള്ളമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വൈകുന്നേരം 4 മണിയോടെ വീണ്ടും മോചനദ്രവ്യം ആവശ്യപ്പെട്ട് അച്ഛന് സന്ദേശം വന്നു. പണം മകളുടെ അക്കൌണ്ടില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശം അച്ഛന്‍ പാലിച്ചു. പണത്തില്‍ കുറച്ച് ഐസിഐസിഐ എടിഎം വഴി പിന്‍വലിച്ചെന്നും ബാക്കി മകളുടെ ഇ-​വാ​ല​റ്റ്​ അ​ക്കൗ​ണ്ടി​ലേ​ക്ക് മാറ്റിയെന്നും അന്വേഷണത്തില്‍ മനസ്സിലായി.

തന്നെ ബന്ദിയാക്കിയവര്‍ പാരി ചൌക്കിന് സമീപം വിട്ടയച്ചെന്ന് മകള്‍ അച്ഛനെ വിളിച്ചറിയിച്ചു. സുഹൃത്തിനൊപ്പമായിരുന്ന മകളെ പൊലീസെത്തി ചോദ്യംചെയ്തു. താന്‍ പ്രണയിക്കുന്ന ആള്‍ക്കൊപ്പം ജീവിക്കാനാഗ്രഹിക്കുന്നുവെന്നും അച്ഛന്‍ സമ്മതിക്കാതിരുന്നതുകൊണ്ടാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയതെന്നും മകള്‍ പൊലീസിനോട് പറഞ്ഞു. കള്ളം പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചതിന് നാല് പേര്‍ക്കുമെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News