ആധാര്‍ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കല്‍; ഒരു തരത്തിലുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ

Update: 2018-06-02 14:21 GMT
Editor : Jaisy
ആധാര്‍ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കല്‍; ഒരു തരത്തിലുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ

ഇതുസംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേത് മാത്രമാണെന്നും ആര്‍.ബി.ഐ വിവരാവകാശ രേഖ വ്യക്തമാക്കുന്നു

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യാന്‍ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേത് മാത്രമാണെന്നും ആര്‍.ബി.ഐ വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ യോഗേഷ് സപ്കാലെ മണിലൈഫ് എന്നാ വാര്‍ത്ത പോര്‍ട്ടലിനായി സമര്‍പ്പിച്ച വിവിരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് റിസര്‍വ് ബാങ്കിന്റെ വെളിപ്പെടുത്തല്‍. ആധാര്‍നമ്പര്‌‍ ബാങ്ക് അക്കൊണ്ടുമായി ബന്ധിപ്പിക്കണമെന്ന് 2017 ജൂണ്‍ 1ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വി‍ജ്ഞാപനത്തിലാണ് നിര്‍ദ്ദേശിക്കുന്നത് .പുതിയ അക്കൌണ്ട് എടുക്കണമെങ്കില്‍ ആധാറും പാന്‍ നമ്പറും വേണമെന്നും ഈ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇത് വരെഒരു തരത്തിലുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് ആര്‍.ബി.ഐ വിവരാവാകശ രേഖയില്‍ വ്യക്കതമാക്കുന്നു.

Advertising
Advertising

ആധാര്‍ നമ്പറിന്റെ ഉപയോഗത്തില്‍ സുപ്രീം കോടതിയുടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് കോടതിയില്‍ നിന്നും അനുമതി തേടിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ആര്‍.ബി.ഐ ഒരു ഹരജിയും നല്‍കിയിട്ടില്ലെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. സുപ്രധാന സാമ്പത്തിക വിഷയങ്ങളില്‍ ആര്‍.ബി.ഐ യെ മാറ്റി നിര്‍ത്തിയാണ് കേന്ദ്രം തീരുമാനമെടുക്കുന്നതെന്ന വിമര്‍ശം ശക്തമാകുന്നതിനിടെയാണ് ആധാര്‍ വിഷയത്തിലെ ആര്‍.ബി.ഐയുടെ പ്രതികരണം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News