വിഷന്‍ 2016 പദ്ധതി പ്രവര്‍ത്തന കാലാവധി പത്തുവര്‍ഷം കൂടി നീട്ടും

Update: 2018-06-03 21:49 GMT
Editor : admin
വിഷന്‍ 2016 പദ്ധതി പ്രവര്‍ത്തന കാലാവധി പത്തുവര്‍ഷം കൂടി നീട്ടും

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്റെ വിഷന്‍ 2016 പദ്ധതിയുടെ പ്രവര്‍ത്തന കാലാവധി പത്തുവര്‍ഷം കൂടി നീട്ടും.

Full View

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്റെ വിഷന്‍ 2016 പദ്ധതിയുടെ പ്രവര്‍ത്തന കാലാവധി പത്തുവര്‍ഷം കൂടി നീട്ടും. പദ്ധതി 2026 വരെയാക്കാനാണ് തീരുമാനമെന്ന് ഫൌണ്ടേഷന്‍ സ്ഥാപകനും രക്ഷാധികാരിയുമായ പ്രൊഫസര്‍ കെഎ സിദ്ധീഖ് ഹസ്സന്‍ പറഞ്ഞു. ഡല്‍ഹി ഓഖ്‌ലയില്‍ ഫൌണ്ടേഷന്‍ സ്ഥാപിച്ച ദ സ്കോളേഴ്സ് സ്കൂളിന്റെ കെട്ടിടോദ്ഘാടനച്ചടങ്ങിലായിരുന്നു പ്രഖ്യാപനം.

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, ആരോഗ്യ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ 10 വര്‍ഷം മുമ്പാണ് വിഷന്‍ 2016 ആരംഭിച്ചത്. പദ്ധതി മികച്ച രീതിയില്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് കാലാവധി നീട്ടാനുള്ള തീരുമാനം. പദ്ധതിയുടെ വളര്‍ച്ച തൃപ്തികരമാണെന്ന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ സ്ഥാപകനായ പ്രൊഫസര്‍ കെഎ സിദ്ധീഖ് ഹസ്സന്‍ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സിദ്ധീഖ് ഹസ്സന്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയിലെത്തുന്നത്. ആശയങ്ങള്‍ ഗുണകരമായ രീതിയില്‍ പ്രാവര്‍ത്തികമാകുന്നതിലെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. ഡല്‍ഹി ഓഖ്‌ലയില്‍ നടന്ന ദ സ്കോളേഴ്സ് സ്കൂള്‍ കെട്ടിട ഉദ്ഘാടനച്ചടങ്ങില്‍ ജമാഅത്തെ ഇസ്‍ലാമി ദേശീയാധ്യക്ഷന്‍ മൌലാനാ സയ്യിദ് ജാലാലുദ്ധീന്‍ ഉമരി, ഉപാധ്യക്ഷന്‍ ടി ആരിഫലി തുടങ്ങിയവരും പങ്കെടുത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News