ഹിന്ദുക്കള്‍ ബിജെപിക്കും മുസ്‍ലിംകള്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യൂ; രാജസ്ഥാനിലെ ബിജെപി സ്ഥാനാര്‍ഥി

Update: 2018-06-03 20:29 GMT
Editor : Sithara
ഹിന്ദുക്കള്‍ ബിജെപിക്കും മുസ്‍ലിംകള്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യൂ; രാജസ്ഥാനിലെ ബിജെപി സ്ഥാനാര്‍ഥി

ഹിന്ദുക്കള്‍ ബിജെപിക്കും മുസ്‌ലിംകള്‍ കോണ്‍ഗ്രസിനും വോട്ടു ചെയ്യണമെന്ന് രാജസ്ഥാനിലെ തൊഴില്‍ മന്ത്രിയും ആള്‍വാര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുമായ ഡോ. ജസ്വന്ത് സിങ് യാദവ്

ഹിന്ദുക്കള്‍ ബിജെപിക്കും മുസ്‌ലിംകള്‍ കോണ്‍ഗ്രസിനും വോട്ടു ചെയ്യണമെന്ന് രാജസ്ഥാനിലെ തൊഴില്‍ മന്ത്രിയും ആള്‍വാര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുമായ ഡോ. ജസ്വന്ത് സിങ് യാദവ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ജസ്വന്ത് സിങ് വിവാദ പരാമര്‍ശം നടത്തിയത്.

മേവാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയപ്പോഴുണ്ടായ അനുഭവം ദുഖേഡയിലെ പ്രചരണത്തിനിടെ വിശദീകരിക്കുകയായിരുന്നു സ്ഥാനാര്‍ഥി: "മേവാത്തിലെത്തിയ എന്നെ നോട്ടുമാല അണിയിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്. നിങ്ങള്‍ എനിക്ക് വോട്ടു ചെയ്യാന്‍ കാരണമെന്തെന്ന് ഞാന്‍ ജനങ്ങളോട് ആരാഞ്ഞു. സഹായാഭ്യര്‍ത്ഥനയുമായി എത്തിയപ്പോഴെല്ലാം പരിഗണിച്ചതുകൊണ്ടാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ മറുപടി നല്‍കി. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിയാണ് ഭരണത്തിലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ബിജെപിയുടെ പേര് പറയേണ്ട എന്നാണ് ജനങ്ങള്‍ പറഞ്ഞത്. ഞാനെന്ന വ്യക്തിക്കാണ്, ബിജെപിക്കല്ല വോട്ട് ചെയ്തതെന്ന് അവര്‍ മറുപടി പറഞ്ഞു. എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ബിജെപി ഹിന്ദുക്കളുടെ പാര്‍ട്ടിയാണ് എന്നാണ് അവര്‍ എന്നോട് പറഞ്ഞത്" എന്ന് സ്ഥാനാര്‍ഥി പ്രസംഗത്തില്‍ പറഞ്ഞു.

Advertising
Advertising

അതിനര്‍ത്ഥം കോണ്‍ഗ്രസ് മുസ്‌ലിംകളുടെ പാര്‍ട്ടിയാണ് എന്നാണെന്ന് വോട്ടര്‍മാരുടെ മറുപടി കേട്ട് പ്രകോപിതനായ ജസ്വന്ത് സിങ് യാദവ് പറഞ്ഞു. "അതുകൊണ്ട് ഹിന്ദുക്കളായവര്‍ വോട്ട് എനിക്ക് നല്‍കൂ. മുസ്‌ലിംകള്‍ കോണ്‍ഗ്രസിനും നല്‍കൂ. തീരുമാനമെടുക്കൂ.’ എന്നാണ് സ്ഥാനാര്‍ഥി പറഞ്ഞത്.

ആള്‍വാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നേരത്തെ ബിജെപി എംഎല്‍എ ബന്‍സാരി ലാല്‍ സിംഗാളും വിവാദ പരാമര്‍ശം നടത്തിയിരുന്നു. മുസ്‍ലിംകള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് 2030ഓടെ രാജ്യത്തിന്‍റെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് എംഎല്‍എ പറഞ്ഞത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News