മാന്യമായ വസ്ത്രം ധരിക്കണം, അന്യപുരുഷന്മാര്‍ക്കൊപ്പം ചുറ്റിക്കറങ്ങരുത്; യുവതിക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം

Update: 2018-06-03 00:48 GMT
Editor : admin
മാന്യമായ വസ്ത്രം ധരിക്കണം, അന്യപുരുഷന്മാര്‍ക്കൊപ്പം ചുറ്റിക്കറങ്ങരുത്; യുവതിക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം

സുഹൃത്തുക്കള്ക്കൊപ്പം സ്വയം ഡ്രൈവ് ചെയ്ത് വരികയായിരുന്നു യുവതി. ട്രാഫിക് സിഗ്നലിന് മുന്നില് കാറ് നിര്ത്തിയപ്പോള് സമീപത്തുള്ള കാറിലെ അഞ്ചുപേര് തന്നോട് മോശമായി സംസാരിക്കുകയായിരുന്നു.

പുലര്ച്ചെ പുരുഷസുഹൃത്തുക്കള്ക്കൊപ്പം കാറില് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. പൂനെയിലെ പരസ്യ ഏജന്സിയില് ജോലി ചെയ്യുകയാണ് 22 കാരിയായ യുവതി. ഞങ്ങളുടെ കുടുംബത്തിലെ പെണ്കുട്ടികളൊന്നും ഇറക്കമില്ലാത്ത വസ്ത്രം ധരിച്ച് രാവിലെ അഞ്ചുമണിക്ക് പുരുഷന്മാര്ക്കൊപ്പം യാത്ര ചെയ്യാറില്ല എന്ന് പറഞ്ഞായിരുന്നു മര്ദ്ദനമെന്ന് യുവതി പറയുന്നു. കാറില് നിന്ന് മുടിയില് പിടിച്ച് വലിച്ച് പുറത്തേക്കിടുകയും മര്ദ്ദിക്കുകയുമായിരുന്നു.

Advertising
Advertising

സുഹൃത്തുക്കള്ക്കൊപ്പം സ്വയം ഡ്രൈവ് ചെയ്ത് വരികയായിരുന്നു യുവതി. ട്രാഫിക് സിഗ്നലിന് മുന്നില് കാറ് നിര്ത്തിയപ്പോള് സമീപത്തുള്ള കാറിലെ അഞ്ചുപേര് തന്നോട് മോശമായി സംസാരിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പുറത്തിറങ്ങി വരികയും കാര് തുറന്ന് മുടിയ്ല് പിടിച്ച് യുവതിയെ റോഡിലേക്ക് വലിച്ചിട്ട് മര്ദ്ദിക്കുകയുമായിരുന്നു. തടയാന് ചെന്ന സുഹൃത്തുക്കള്ക്കും മര്ദ്ദനമേറ്റിട്ടുണ്ട്.

മെയ് 1 നാണ് സംഭവം നടന്നത്. അന്നുതന്നെ പരാതിയുമായി പൊലീസ് സ്റ്റേഷനുകള് കയറിയിറങ്ങിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അവസാനം ഒരു മുതിര്ന്ന ഉദ്യോഗസ്ഥനെ സമീപിച്ചപ്പോഴാണ് യുവതിയുടെ പരാതിക്ക് പരിഹാരമുണ്ടായത്. സംഭവത്തില് മൂന്നുപേര് നിലവില് അറസ്റ്റിലായിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News