ഗുജറാത്ത് ഫയല്‍സ് രാജ്യത്തെ ഒരുലക്ഷം വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യും: റാണ അയ്യൂബ്

Update: 2018-06-04 03:53 GMT
ഗുജറാത്ത് ഫയല്‍സ് രാജ്യത്തെ ഒരുലക്ഷം വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യും: റാണ അയ്യൂബ്
Advertising

ഗുജറാത്തിലെ മുസ്ലിംവംശഹത്യയിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ പങ്കിനെ തുറന്നുകാട്ടുന്ന പുസ്തകം ഗുജറാത്ത് ഫയല്‍സ്

ഗുജറാത്തിലെ മുസ്ലിംവംശഹത്യയിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ പങ്കിനെ തുറന്നുകാട്ടുന്ന പുസ്തകം ഗുജറാത്ത് ഫയല്‍സ് ഇംഗ്ളീഷ് , ഹിന്ദി ഭാഷകളില്‍ ഓരോ ലക്ഷം വീതം കോപ്പികള്‍ പുറത്തിറക്കി രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യമായി വിതരണം ചെയ്യുമെന്ന് പുസ്തകത്തിന്റെ രചയിതാവും പ്രമുഖ മാധ്യമപ്രവർത്തകയുമായ റാണ അയ്യൂബ്.
”നീതിക്കു വേണ്ടിയുള്ള സന്ദേശങ്ങള്‍ എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. അതിനു ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഇതെന്ന് റാണ അയ്യൂബ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഈ ഉദ്യമത്തില്‍ എല്ലാവരുടെയും സഹായസഹകരണം പ്രതീക്ഷിക്കുന്നുവെന്നു പറഞ്ഞ റാണ താല്പര്യമുള്ളവർ തന്റെ ഇ മെയിലിലൂടെ ( rana.ayyub@gmail.com ) ബന്ധപ്പെടാനും ആവശ്യപ്പെട്ടു.

തെഹല്‍ക്ക മാഗസിനിലെ മുന്‍മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ് 2010-11 വര്‍ഷങ്ങളില്‍ ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് നടത്തിയ ഒളിക്യാമറാ അന്വേഷണത്തിന്റെ ടേപ്പുകള്‍ അധികരിച്ചു എഴുതിയ പുസ്തകമാണ് ‘ഗുജറാത്ത് ഫയല്‍: അനാട്ടമി ഓഫ് എ കവറപ്പ്‘'. രാഷ്ട്രീയ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മുന്‍നിര പ്രസാധകരൊന്നും പ്രസിദ്ധീകരിക്കാതിരുന്ന പുസ്തകം റാണ സ്വന്തം നിലയില്‍ പുറത്തിറക്കുകയായിരുന്നു.

Tags:    

Similar News