തെരുവിലലയുന്ന വയോധികയ്ക്ക് ഭക്ഷണം വാരിനല്‍കുന്ന ഹോം ഗാര്‍ഡ്; ചിത്രം വൈറലാകുന്നു

Update: 2018-06-04 12:45 GMT
Editor : Alwyn K Jose
തെരുവിലലയുന്ന വയോധികയ്ക്ക് ഭക്ഷണം വാരിനല്‍കുന്ന ഹോം ഗാര്‍ഡ്; ചിത്രം വൈറലാകുന്നു
Advertising

ചിലരുടെ കയ്യിലിരുപ്പ് മൂലം മൊത്തം പൊലീസുകാരെയും ശത്രുപക്ഷത്ത് കാണേണ്ടി വരുന്ന ഇക്കാലത്ത്,

ചിലരുടെ കയ്യിലിരുപ്പ് മൂലം മൊത്തം പൊലീസുകാരെയും ശത്രുപക്ഷത്ത് കാണേണ്ടി വരുന്ന ഇക്കാലത്ത്, ജനങ്ങള്‍ക്ക് സേനയില്‍ വിശ്വാസം വര്‍ധിപ്പിക്കുകയാണ് തെലങ്കാനയിലെ കുകട്പള്ളി എന്ന നഗരത്തില്‍ നിന്നുള്ള ഒരു കാഴ്ച. തെരുവില്‍ അലയുന്ന ഒരു വയോധികയ്ക്ക് ഭക്ഷണം വാരിനല്‍കുന്ന ഹോം ഗാര്‍ഡിന്‍റെ ചിത്രമാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്.

തെലങ്കാന ഡിജിപിയുടെ ചീഫ് പിആര്‍ഒ ഹര്‍ഷ ഭാര്‍ഗവിയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കുകട്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡായ ബി ഗോപാലാണ് തെരുവില്‍ മക്കള്‍ ഉപേക്ഷിച്ച ആ അമ്മക്ക് അന്നം വാരി നല്‍കാന്‍ മനസ് കാണിച്ചത്. 'യൂണിവേഴ്‍സിറ്റിക്ക് സമീപം മൂന്നു ദിവസമായി ഞാന്‍ അവരെ ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് അവരെ മക്കള്‍ തെരുവില്‍ ഉപേക്ഷിച്ചതാണെന്ന് മനസിലായത്. ആദ്യം ഞാന്‍ അവര്‍ക്ക് ഒരു ചായ വാങ്ങി നല്‍കി. കുറച്ച് കഴിഞ്ഞ് ഉച്ചഭക്ഷണം വാങ്ങി നല്‍കിയെങ്കിലും അവര്‍ക്ക് സ്വന്തം കൈ ഉപയോഗിച്ച് വാരി കഴിക്കാന്‍ പോലുമുള്ള ആരോഗ്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഭക്ഷണം വാരിക്കൊടുത്തത്'. - ഗോപാല്‍ പറഞ്ഞു. ഇവരെ പിന്നീട് വൃദ്ധസദനത്തിലേക്ക് മാറ്റി.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News